Crime News

ദീപക് വധം: അന്വേഷണം ഐ.ജി.യുടെ മേല്‍നോട്ടത്തിലാക്കും

Posted on: 24 May 2015


തിരുവനന്തപുരം: തൃശ്ശൂരിലെ ജെ.ഡി.യു. നേതാവ് പി.ജി.ദീപക്കിന്റെ വധവുമായി ബന്ധപ്പെട്ട അന്വേഷണം ഐ.ജി.യുടെ േമല്‍നോട്ടത്തിലാക്കണമെന്ന് കെ.പി.സി.സി. - സര്‍ക്കാര്‍ ഏകോപനസമിതി യോഗം നിര്‍ദേശിച്ചു. അന്വേഷണം ഫലപ്രദമല്ലെന്ന് പരാതിപ്പെട്ട് ജെ.ഡി.യു. തൃശ്ശൂര്‍ ജില്ലാ പ്രസിഡന്റ് യൂജിന്‍ മോറേലി കെ.പി.സി.സി. പ്രസിഡന്റിനയച്ച കത്ത് യോഗത്തില്‍ ചര്‍ച്ച ചെയ്തു. ഇക്കാര്യത്തില്‍ ഫലപ്രദമായ നടപടി സ്വീകരിക്കണമെന്ന് യോഗം അഭിപ്രായപ്പെട്ടു. തുടര്‍ന്നാണ് ഐ.ജി.യെ അന്വേഷണച്ചുമതല ഏല്പിക്കണമെന്ന് ധാരണയുണ്ടായത്. ജെ.ഡി.യു. നാട്ടിക മണ്ഡലം പ്രസിഡന്റായിരുന്നു ദീപക്.

 

 




MathrubhumiMatrimonial