14കാരിയെ പീഡിപ്പിച്ച കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍
Posted on: 19 May 2015
ചങ്ങനാശ്ശേരി: 14 വയസ്സുകാരിയെ പ്രണയംനടിച്ച്്് പീഡിപ്പിക്കുകയും നഗ്നചിത്രങ്ങള്‍ എടുക്കുകയുംചെയ്ത കേസില്‍ എന്‍ജിനിയറിങ് വിദ്യാര്‍ഥിയടക്കം രണ്ടുയുവാക്കള്‍ അറസ്റ്റിലായി. കുറിച്ചി പാപ്പാഞ്ചിറ തടത്തില്‍ സബിന്‍ ഗോപി (19), പാപ്പാഞ്ചിറ കുളങ്ങരവീട്ടില്‍ സനീഷ് (23) എന്നിവരെയാണ് ചങ്ങനാശ്ശേരി സി.ഐ. വി.എ.നിഷാദ്‌മോന്റെ നേതൃത്വത്തില്‍ അറസ്റ്റുചെയ്തത്.
ചിങ്ങവനം സ്വദേശിനിയായ സ്‌കൂള്‍വിദ്യാര്‍ഥിനിയാണ് പീഡനത്തിനിരയായത്. സബിന്‍ ഒന്നാംവര്‍ഷ എന്‍ജിനിയറിങ് വിദ്യാര്‍ഥിയാണ്. സനീഷ് വര്‍ക്ക്‌ഷോപ്പ് ജീവനക്കാരനും.
സബിനാണ് പെണ്‍കുട്ടിയോട് പ്രണയത്തിലായത്. കഴിഞ്ഞദിവസം തന്ത്രപൂര്‍വം പെണ്‍കുട്ടിയെ ഒരു ഹോട്ടലിലേക്ക് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് സനീഷിനും കൈമാറി. ഇരുവരുംചേര്‍ന്ന് നഗ്നചിത്രങ്ങള്‍ എടുക്കുകയും ചെയ്തു. വീട്ടിലെത്തിയ പെണ്‍കുട്ടി വിവരം അറിയിച്ചതനുസരിച്ച്്്് മാതാപിതാക്കള്‍ പോലീസില്‍ പരാതിനല്‍കുകയായിരുന്നു. പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ പ്രതികള്‍ മറ്റാര്‍ക്കെങ്കിലും കൈമാറിയിട്ടുണ്ടോയെന്ന് പോലീസ് അന്വേഷിക്കും.