
വില്പനയ്ക്കായി വീട്ടില്‍ സൂക്ഷിച്ചിരുന്ന കഞ്ചാവ് പിടികൂടി
Posted on: 20 May 2015
പൂന്തുറ: ബീമാപ്പള്ളി സ്വദേശിയുടെ വീട്ടില്‍ പോലീസ് നടത്തിയ റെയ്ഡില്‍ ഒരു കിലോ കഞ്ചാവ് പിടികൂടി. പ്രതി രക്ഷപ്പെട്ടു. ബീമാപ്പള്ളി സ്വദേശി സെയ്യദ് അബുബേക്കറിന്റെ വീട്ടില്‍നിന്നാണ് കഞ്ചാവ് പിടിച്ചെടുത്തത്. ഈ വീട്ടില്‍ തമിഴ്‌നാട്ടില്‍നിന്ന് കഞ്ചാവെത്തിച്ച് വില്പന നടത്തുന്നുവെന്ന രഹസ്യവിവരത്തെ തുടര്‍ന്നാണ് കഞ്ചാവ് പിടികൂടിയത്. എസ്.ഐ. സജിന്‍ ലൂയിസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം വേഷം മാറിയെത്തിയെങ്കിലും പ്രതി രക്ഷപ്പെട്ടു. പൂന്തുറ പോലീസ് കേസെടുത്തു.
