Crime News
ഓട്ടോ ഡ്രൈവറുടെ കണ്ണില്‍ മുളകുപൊടി എറിഞ്ഞ് അഞ്ചര പവന്റെ മാല തട്ടിയെടുത്തവര്‍ പിടിയില്‍

മുഖ്യപ്രതി വിദേശത്തക്ക് കടന്നു ഹരിപ്പാട്: സവാരിക്കിടെ ഓട്ടോറിക്ഷാ ഡ്രൈവറുടെ കണ്ണില്‍ മുളക് പൊടിയെറിഞ്ഞ് അഞ്ചര പവന്റെ മാല പൊട്ടിച്ചെടുത്ത കേസില്‍ രണ്ടുപേര്‍ പിടിയില്‍. അറസ്റ്റിലാകുമെന്ന് ഉറപ്പായപ്പോള്‍ പ്രധാന പ്രതി തത്കാല്‍ പാസ്‌പോര്‍ട്ടെടുത്ത് വിദേശത്തേക്ക്...



കിടപ്പറരംഗങ്ങള്‍ പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമം: മൂന്നുപേര്‍ അറസ്റ്റില്‍

മാള: കിടപ്പറരംഗങ്ങള്‍ പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച യുവതിയേയും കൂട്ടാളികളായ യുവാക്കളേയും അറസ്റ്റ് ചെയ്തു. കുഴൂര്‍ സ്വദേശികളായ ശ്രീലക്ഷ്മി (30), രഞ്ജിത്ത് (29), അരുണ്‍ (24) എന്നിവരാണ് അറസ്റ്റിലായത്. ഇവരെ ചാലക്കുടി കോടതിയില്‍ ഹാജരാക്കി. എരവത്തൂര്‍...



വീടുകയറി ആക്രമണം: മുഖ്യപ്രതി അറസ്റ്റില്‍

വാടാനപ്പള്ളി: ത്രിവേണി വടക്ക് പട്ടാപ്പകല്‍ വീടുകള്‍ക്കുനേരെ ആക്രമണം നടത്തിയ കേസില്‍ മുഖ്യപ്രതി അറസ്റ്റിലായി. തൃത്തല്ലൂര്‍ ഏഴാംകല്ല് പടിഞ്ഞാറ് മാളൂന്ത്ര കണ്ണന്‍ എന്ന രഘു(35)വാണ് അറസ്റ്റിലായത്. വധശ്രമക്കേസുള്‍പ്പെടെ 15ഓളം കേസുകളില്‍ ഇയാള്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു....



അടച്ചുപൂട്ടിയ ഹോട്ടല്‍ തുറന്നു; നഗരസഭ പോലീസില്‍ പരാതി നല്‍കി

കൊച്ചി: അടച്ചുപൂട്ടിയ ഹോട്ടല്‍ അനുമതിയില്ലാതെ തുറന്നതിനെതിരെ കൊച്ചി നഗരസഭ പോലീസില്‍ പരാതി നല്‍കി. ഹൈക്കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്ന് നഗരസഭ അടച്ചൂപൂട്ടിയ വൈറ്റിലയിലെ 'എമറാള്‍ഡ്' ഹോട്ടലാണ് ഉടമകള്‍ സീല്‍ നീക്കി തുറന്നത്. തുടര്‍ന്ന് മേയര്‍ ടോണി ചമ്മണിയുടെ നിര്‍ദ്ദേശ...



യുവാവ് കിണറ്റില്‍ വീണ് മരിച്ച സംഭവത്തില്‍ ദുരൂഹതയെന്ന് ബന്ധുക്കള്‍

പെരുമ്പാവൂര്‍: സൗത്ത് വാഴക്കുളം കീന്‍പുരത്ത് യുവാവിന്റെ മൃതദേഹം കിണറ്റില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയെന്ന് ബന്ധുക്കള്‍. മാതാപിതാക്കള്‍ ഇതുസംബന്ധിച്ച് അഭ്യന്തരമന്ത്രിക്കും ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്കും പരാതി നല്‍കി. കീന്‍പുരം പട്ടാളത്ത് ആന്റണിയുടെ മകന്‍...



ഏലൂരില്‍ കേബിള്‍ മോഷണം ടെലിഫോണ്‍ നെറ്റ്‌വര്‍ക്ക് തകരാറില്‍

ഏലൂര്‍: ബി.എസ്.എന്‍.എല്ലിന്റെ കേബിളുകള്‍ മോഷ്ടാക്കള്‍ മുറിച്ചുകൊണ്ട് പോയതിനെ തുടര്‍ന്ന് ഏലൂര്‍ നഗരസഭയുടെ വിവിധ സ്ഥലങ്ങളില്‍ ടെലിഫോണുകള്‍ നിശ്ചലമായി.നെറ്റ്‌വര്‍ക്ക് തടസ്സപ്പെട്ടു. നാല് ലക്ഷത്തോളം രൂപയുടെ നഷ്ടം ഉണ്ടായതായി ബി.എസ്.എന്‍.എല്‍. ഉദ്യോഗസ്ഥന്‍ പറഞ്ഞു....



വധശ്രമം: രണ്ട് പേര്‍ അറസ്റ്റില്‍

കഴക്കൂട്ടം: യുവാവിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ രണ്ട് പേരെ മംഗലപുരം പോലീസ് അറസ്റ്റ് ചെയ്തു. മംഗലപുരം സ്വദേശിയായ മണികണ്ഠനെ കഴിഞ്ഞ മെയ് 30ന് വീട്ടില്‍ നിന്ന് വിളിച്ചിറക്കി വീട്ടുകാരുടെ മുമ്പില്‍ വെച്ച് വെട്ടി പരിക്കേല്‍പ്പിച്ചുവെന്ന കേസിലാണ് ചിറയിന്‍കീഴ്...



ഹക്കിംവധം: ആക്ഷന്‍ കമ്മിറ്റി പ്രവര്‍ത്തകനെ വെട്ടിപ്പരിക്കേല്‌പിച്ചു

വെട്ടേറ്റ സുനില്‍കുമാറിനെ പയ്യന്നൂരിലെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ പയ്യന്നൂര്‍: ഹക്കിംവധവുമായി ബന്ധപ്പെട്ട ജനകീയ ആക്ഷന്‍ കമ്മിറ്റിയിലെ പ്രധാന പ്രവര്‍ത്തകനായ തെക്കെ മമ്പലത്തെ ഇ.വി.സുനില്‍കുമാറിനെ (42) ഒരു സംഘം ആളുകള്‍ വെട്ടിപ്പരിക്കേല്പിച്ചു....



മുരളി ജീവനൊടുക്കിയത് മരുമകളുടെ വിയോഗം സഹിക്കാനാകാതെ-ഐ.ജി

തൃശ്ശൂര്‍: മകളെപ്പോലെ സ്‌നേഹിച്ചിരുന്ന മരുമകള്‍ അശ്വതി ആത്മഹത്യ ചെയ്തതിന്റെ ദുഃഖം സഹിക്കാനാകാതെയാണ് പുല്ലൂറ്റ് നാരായണമംഗലം കോഴിക്കുളങ്ങര തറവീട്ടില്‍ മുരളി ജീവനൊടുക്കിയതെന്ന് ഐ ജി ടി.ജെ. ജോസ് പറഞ്ഞു. സ്ഥലസന്ദര്‍ശനം നടത്തിയ തനിക്ക് അവിടെനിന്നുള്ളവരില്‍നിന്ന്...



മുഖത്ത് സ്‌പ്രേ അടിച്ച് പ്ലസ്ടു വിദ്യാര്‍ഥിയുടെ മാലകവര്‍ന്നു

പാമ്പാടി: സാധനങ്ങള്‍ വില്‍ക്കാനെന്ന വ്യാജേന വീട്ടിലെത്തിയ യുവതി പ്ലസ്ടു വിദ്യാര്‍ഥിയുടെ മുഖത്ത് സ്‌പ്രേയടിച്ച് ബോധംകെടുത്തി മാലകവര്‍ന്നു. മണര്‍കാട് മാലം ഒളൂര്‍ അശോകന്റെ മകന്‍ അനന്തുവിന്റെ മുക്കാല്‍പവന്‍ വരുന്ന മാലയാണ് കവര്‍ന്നത്. ഞായറാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയായിരുന്നു...



പതിമ്മൂന്നുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റില്‍

ചിറ്റാരിക്കാല്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസിലെ പ്രതിയെ അറസ്റ്റുചെയ്തു. മധ്യപ്രദേശ് സ്വദേശിയായ അജബ് കുമാര്‍ ദുര്‍ബെ(23)യാണ് അറസ്റ്റിലായത്. മലയോരത്തെ കോണ്‍വെന്റിലെ ജീവനക്കാരനായ യുവാവ് കോണ്‍വെന്റിലെ ശിശുഭവനിലെ അന്തേവാസിയായ...



രണ്ടാനച്ഛന്റെ പീഡനം: പതിനൊന്നുകാരന്‍ ആശുപത്രിയില്‍

മലയിന്‍കീഴ്: രണ്ടാനച്ഛന്റെ പീഡനത്തില്‍ ഗുരുതരമായി പരിക്കേറ്റ സംസാരശേഷിയില്ലാത്ത പതിനൊന്നുകാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.മലയിന്‍കീഴ് മേപ്പൂക്കട കോളമ്പി കോഴഞ്ചേരി പ്ലൂവിളവീട് വിന്‍സെന്റ് ഭവനില്‍ വാടകയ്ക്ക് താമസിക്കുന്ന ഗീതാലക്ഷ്മിയുടെ മകന്‍ ശ്രീവിഷ്ണു(11)...



സദാചാരപോലീസ് റോഡില്‍ ചോദ്യം ചെയ്ത പെണ്‍കുട്ടി തീകൊളുത്തി മരിച്ചു

കൊടുങ്ങല്ലൂര്‍: നാട്ടുകാരില്‍ ചിലര്‍ സദാചാരപോലീസ് ചമഞ്ഞ് റോഡില്‍ ചോദ്യം ചെയ്ത പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി വീട്ടിനുള്ളില്‍ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി മരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു. പുല്ലൂറ്റ് കോഴിക്കുളങ്ങര ഗോപിയുടെ...



നിഷാമിനെതിരെ കാപ്പ

പ്രതിയെ ആറുമാസംവരെ കരുതല്‍ തടങ്കലില്‍ വെയ്ക്കാം തൃശ്ശൂര്‍: അനിശ്ചിതത്വത്തിനൊടുവില്‍, വിവാദ വ്യവസായി മുഹമ്മദ് നിഷാമിനെതിരെ ജില്ലാ ഭരണകൂടം കാപ്പ (കേരള ആന്റി സോഷ്യല്‍ ആക്ടിവിറ്റീസ് പ്രിവെന്‍ഷന്‍ ആക്ട്) ചുമത്തി. ആഭ്യന്തരവകുപ്പ് സെക്രട്ടറിയുടെ അനുമതി ലഭിക്കുന്നതോടെ...



വായ്പക്കാരന്റെ ആത്മഹത്യ: ആരോപണം വാസ്തവവിരുദ്ധമാണെന്ന് ബാങ്ക് മാനേജര്‍

കണ്ണൂര്‍: ജില്ലാ സഹകരണ ബാങ്കിന്റെ പേരാവൂര്‍ ശാഖയില്‍നിന്ന് വായ്പയെടുത്ത ആലയാടിലെ കെ.പി.ബാലകൃഷ്ണന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ബാങ്കിനെതിരെയുള്ള ആരോപണം വാസ്തവവിരുദ്ധമാണെന്ന് ജനറല്‍ മാനേജര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. സാമ്പത്തികവര്‍ഷാവസാനത്തില്‍ ബാങ്കിന്റെ...



കവര്‍ച്ചാശ്രമം: ഗുണ്ടാ സംഘത്തിലെ രണ്ടുപേര്‍ കൂടി അറസ്റ്റില്‍

തൃശ്ശൂര്‍: ജ്വല്ലറി ജീവനക്കാരില്‍നിന്ന് പണം കവരാന്‍ ശ്രമിച്ച കേസില്‍ ഗുണ്ട കോടാലി ശ്രീധരന്റെ സംഘത്തില്‍പ്പെട്ട രണ്ടുപേര്‍ കൂടി അറസ്റ്റിലായി. കേസിലെ എട്ടാംപ്രതി നെന്‍മണിക്കര, പള്ളിവളപ്പില്‍ സുധീഷ് (24), പത്താംപ്രതി മുപ്ലിയം പനിയത്ത് വിനീഷ് (അക്കരപ്പൊട്ടന്‍-34) എന്നിവരാണ്...






( Page 22 of 94 )



 

 




MathrubhumiMatrimonial