Crime News

വധശ്രമം: രണ്ട് പേര്‍ അറസ്റ്റില്‍

Posted on: 18 Mar 2015


കഴക്കൂട്ടം: യുവാവിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ രണ്ട് പേരെ മംഗലപുരം പോലീസ് അറസ്റ്റ് ചെയ്തു. മംഗലപുരം സ്വദേശിയായ മണികണ്ഠനെ കഴിഞ്ഞ മെയ് 30ന് വീട്ടില്‍ നിന്ന് വിളിച്ചിറക്കി വീട്ടുകാരുടെ മുമ്പില്‍ വെച്ച് വെട്ടി പരിക്കേല്‍പ്പിച്ചുവെന്ന കേസിലാണ് ചിറയിന്‍കീഴ് ശാസ്തവട്ടം സ്വദേശികളായ അജി, മുകേഷ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തത്.

സംഭവത്തെ തുടര്‍ന്ന് ഒളിവില്‍ പോയ പ്രതികളെ ചൊവ്വാഴ്ച രാവിലെയാണ് ചിറയിന്‍കീഴ് വെച്ച് അറസ്റ്റ് ചെയ്തത്. പ്രതികള്‍ അന്ന് സഞ്ചരിച്ചിരുന്ന ബൈക്കും പോലീസ് കസ്റ്റഡിയിലെടുത്തു.

മംഗലപുരത്തെ ഒരു വീടുപണിക്കിടെ പ്രതികള്‍ നടത്തിയ ക്രമക്കേടുകള്‍ വീട്ടുടമയോടും കരാറുകാരനോടും പറഞ്ഞുകൊടുത്തതിന്റെ വൈരാഗ്യത്തിലാണ് മണികണ്ഠനെ പ്രതികള്‍ ആക്രമിച്ചതെന്ന് പോലീസ് പറഞ്ഞു.

 

 




MathrubhumiMatrimonial