Crime News

വീടുകയറി ആക്രമണം: മുഖ്യപ്രതി അറസ്റ്റില്‍

Posted on: 19 Mar 2015


വാടാനപ്പള്ളി: ത്രിവേണി വടക്ക് പട്ടാപ്പകല്‍ വീടുകള്‍ക്കുനേരെ ആക്രമണം നടത്തിയ കേസില്‍ മുഖ്യപ്രതി അറസ്റ്റിലായി. തൃത്തല്ലൂര്‍ ഏഴാംകല്ല് പടിഞ്ഞാറ് മാളൂന്ത്ര കണ്ണന്‍ എന്ന രഘു(35)വാണ് അറസ്റ്റിലായത്. വധശ്രമക്കേസുള്‍പ്പെടെ 15ഓളം കേസുകളില്‍ ഇയാള്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. വാടാനപ്പള്ളി എസ്.ഐ. സജിന്‍ ശശിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇയാളെ അറസ്റ്റുചെയ്തത്.
ഫിബ്രവരി 11ന് ത്രിവേണിക്ക് വടക്ക് പുത്തന്‍പുരയില്‍ നെടിയത്ത് ജാഫര്‍, സഹോദരന്‍ ഗഫൂര്‍, ബന്ധുവായ നെടിയത്ത് ഹസ്സന്‍ എന്നിവരുടെ വീടുകള്‍ക്കുനേരെയാണ് ആക്രമണമുണ്ടായത്. വാഹനങ്ങള്‍ക്കു നേരേയും ആക്രമണം നടത്തിയിരുന്നു.

 

 




MathrubhumiMatrimonial