യുവാവ് കിണറ്റില്‍ വീണ് മരിച്ച സംഭവത്തില്‍ ദുരൂഹതയെന്ന് ബന്ധുക്കള്‍
Posted on: 18 Mar 2015
പെരുമ്പാവൂര്‍: സൗത്ത് വാഴക്കുളം കീന്‍പുരത്ത് യുവാവിന്റെ മൃതദേഹം കിണറ്റില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയെന്ന് ബന്ധുക്കള്‍. മാതാപിതാക്കള്‍ ഇതുസംബന്ധിച്ച് അഭ്യന്തരമന്ത്രിക്കും ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്കും പരാതി നല്‍കി. കീന്‍പുരം പട്ടാളത്ത് ആന്റണിയുടെ മകന്‍ അഭിജിത് (21) ആണ് കഴിഞ്ഞ പുതുവത്സര രാത്രിയില്‍ മരിച്ചത്. ജനവരി ഒന്നിന് കീന്‍പുരത്ത് നക്കിശ്ശേരിക്കുടി ഗോപിയുടെ വീട്ടിലെ കിണറ്റിലാണ് മൃതദേഹം കണ്ടെത്തിയത്.
പുതുവത്സരാഘോഷത്തില്‍ പങ്കെടുക്കാനെന്നുപറഞ്ഞ് വീട്ടില്‍നിന്നിറങ്ങിയ യുവാവിനെ പിറ്റേന്നും കാണാതായതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കിണറ്റില്‍ മൃതദേഹം കണ്ടെത്തിയത്. കിണറിന് സമീപം മല്‍പ്പിടുത്തം നടന്നതിന്റെ ലക്ഷണമുണ്ടായിരുന്നുവെന്ന് ബന്ധുക്കള്‍ പരാതിയില്‍ പറയുന്നു. രാത്രി സമീപമുള്ള റബ്ബര്‍ത്തോട്ടത്തില്‍ െവച്ച് അഭിജിത്തും മറ്റുചിലരും തമ്മില്‍ വാക്കേറ്റമുണ്ടായതായും പറയുന്നു.
സംഭവം നടന്ന് രണ്ടരമാസം കഴിഞ്ഞിട്ടും തടിയിട്ടപറമ്പ് പോലീസിന്റെ ഭാഗത്തുനിന്ന് കാര്യമായ അന്വേഷണമുണ്ടായിട്ടില്ല. കേസുമായി ബന്ധപ്പെട്ട്് ആരെയും പോലീസ് ചോദ്യം ചെയ്തിട്ടില്ല. അഭിജിത് ആത്മഹത്യ ചെയ്യേണ്ട സാഹചര്യം നിലവിലില്ലെന്നും മരണം കൊലപാതകമാണെന്ന് സംശയിക്കുന്നതായും പരാതിയില്‍ പറയുന്നു. കേസില്‍ കൂടുതല്‍ അന്വേഷണം നടത്തണമെന്നാണ് ഇവരുടെ ആവശ്യം.