Crime News

കവര്‍ച്ചാശ്രമം: ഗുണ്ടാ സംഘത്തിലെ രണ്ടുപേര്‍ കൂടി അറസ്റ്റില്‍

Posted on: 06 Mar 2015


തൃശ്ശൂര്‍: ജ്വല്ലറി ജീവനക്കാരില്‍നിന്ന് പണം കവരാന്‍ ശ്രമിച്ച കേസില്‍ ഗുണ്ട കോടാലി ശ്രീധരന്റെ സംഘത്തില്‍പ്പെട്ട രണ്ടുപേര്‍ കൂടി അറസ്റ്റിലായി. കേസിലെ എട്ടാംപ്രതി നെന്‍മണിക്കര, പള്ളിവളപ്പില്‍ സുധീഷ് (24), പത്താംപ്രതി മുപ്ലിയം പനിയത്ത് വിനീഷ് (അക്കരപ്പൊട്ടന്‍-34) എന്നിവരാണ് പിടിയിലായത്.

നാടുവിടാനുള്ള ശ്രമത്തിനിടെ ബുധനാഴ്ച വൈകിട്ട് പാലിയേക്കര ടോള്‍ ബൂത്തിനടുത്തുനിന്നാണ് ഇരുവരെയും അറസ്റ്റു ചെയ്തത്. ഇവരുടെ പേരില്‍ മറ്റു കേസുകള്‍ നിലവിലില്ലെന്ന് പോലീസ് പറഞ്ഞു. തൃശ്ശൂര്‍ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. സോജന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

കുന്നംകുളം ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു. കവര്‍ച്ചക്കേസില്‍ കോടാലി ശ്രീധരന്റെ സംഘത്തിലെ മൂന്നുപേര്‍ ചൊവ്വാഴ്ച പിടിയിലായിരുന്നു. 2013ലാണ് കേച്ചേരിക്കു സമീപം പന്നിത്തടത്തുവച്ച് കോടാലി ശ്രീധരനുള്‍പ്പെടുന്ന 12 അംഗ സംഘം ജ്വല്ലറി ജീവനക്കാരില്‍നിന്ന് അമ്പതുലക്ഷം രൂപ തട്ടിയെടുക്കാന്‍ ശ്രമം നടത്തിയത്.

 

 




MathrubhumiMatrimonial