സദാചാരപോലീസ് റോഡില്‍ ചോദ്യം ചെയ്ത പെണ്‍കുട്ടി തീകൊളുത്തി മരിച്ചു
Posted on: 14 Mar 2015

കൊടുങ്ങല്ലൂര്‍: നാട്ടുകാരില്‍ ചിലര്‍ സദാചാരപോലീസ് ചമഞ്ഞ് റോഡില്‍ ചോദ്യം ചെയ്ത പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി വീട്ടിനുള്ളില്‍ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി മരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു.
പുല്ലൂറ്റ് കോഴിക്കുളങ്ങര ഗോപിയുടെ മകളും പുല്ലൂറ്റ് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയുമായ അശ്വതി(16)യാണ് മരിച്ചത്. സംഭവസമയത്ത് അശ്വതിയുടെ അമ്മയും അച്ഛനും ജോലിക്ക് പോയിരിക്കുകയായിരുന്നു. വെള്ളിയാഴ്ച ഉച്ചയ്ക്കാണ് സംഭവം.
അശ്വതിയുടെകൂടെ ട്യൂഷന്‍ പഠിക്കുന്ന ഒരു ആണ്‍കുട്ടിയുമായി വീട്ടിനകത്തിരുന്ന് വര്‍ത്തമാനം പറയുന്നുവെന്നാരോപിച്ച് നാട്ടുകാരനായ ഒരാള്‍ ഇളയച്ഛനെയും നാട്ടുകാരെയുമൊക്കെ വിവരം അറിയിക്കുകയും ഇവരെയുംകൂട്ടി വീട്ടിലെത്തി അശ്വതിയെ ചോദ്യംചെയ്യുകയുമായിരുന്നു. ഭയപ്പെട്ട കുട്ടി ഇവിടെ ആരും വന്നിരുന്നില്ലെന്ന് പറഞ്ഞു. ഇതോടെ ബന്ധുക്കള്‍ വീടുപൂട്ടി അശ്വതിയെയും കൊണ്ട് തറവാട്ടിലേക്ക് പോയി. എന്നാല്‍, വിവരം അറിയിച്ച ആള്‍ വീണ്ടും അശ്വതിയുടെ വീടിനടുത്തുവന്ന് പരിശോധിച്ചപ്പോള്‍ അശ്വതിയുടെ കൂട്ടുകാരന്‍ വീട്ടിനുള്ളില്‍ത്തന്നെ ഉണ്ടെന്ന് മനസ്സിലാക്കുകയായിരുന്നു.
തുടര്‍ന്ന് വീണ്ടും വീട് തുറന്ന് പരിശോധിക്കുകയും കൂട്ടുകാരനെ വിളിച്ചിറക്കുകയും അശ്വതിയെയും കൂട്ടി വീടിനുമുന്നിലെ റോഡില്‍വച്ച് നാട്ടുകാരും മറ്റും ചേര്‍ന്ന് ചോദ്യം ചെയ്യുകയുമായിരുന്നു. ഇതിനിടയിലാണ് അശ്വതി നാട്ടുകാരുടെ കണ്ണുവെട്ടിച്ച് വീട്ടിനകത്തുകയറി തീ കൊളുത്തിയത്. തീയും പുകയും ഉയരുന്നതു കണ്ട് നാട്ടുകാര്‍ ഓടിയെത്തിയെങ്കിലും വീട് തുറക്കാന്‍ കഴിഞ്ഞില്ല. മൃതദേഹം പോലീസ് നടപടികള്‍ പൂര്‍ത്തിയാക്കി പോസ്റ്റ്‌മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. അമ്മ: ശ്രീദേവി, സഹോദരി: അശ്വനി.