Crime News

പതിമ്മൂന്നുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റില്‍

Posted on: 15 Mar 2015


ചിറ്റാരിക്കാല്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസിലെ പ്രതിയെ അറസ്റ്റുചെയ്തു. മധ്യപ്രദേശ് സ്വദേശിയായ അജബ് കുമാര്‍ ദുര്‍ബെ(23)യാണ് അറസ്റ്റിലായത്. മലയോരത്തെ കോണ്‍വെന്റിലെ ജീവനക്കാരനായ യുവാവ് കോണ്‍വെന്റിലെ ശിശുഭവനിലെ അന്തേവാസിയായ പതിമ്മൂന്നുകാരിയെയാണ് പീഡിപ്പിച്ചത്. പെണ്‍കുട്ടി ഗര്‍ഭിണിയാണെന്നറിഞ്ഞ പ്രതി മുങ്ങി. മധ്യപ്രദേശിലെ കാണ്ട്‌ല ജില്ലയില്‍നിന്നാണ് ചിറ്റാരിക്കാല്‍ പോലീസ് അഡീഷണല്‍ സബ് ഇന്‍സ്‌പെക്ടര്‍ ജോസുകുട്ടി, രാജപുരം പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ കമലാക്ഷന്‍ എന്നിവര്‍ ഇയാളെ പിടികൂടിയത്. വെള്ളരിക്കുണ്ട് സി.ഐ. ടി.പി.സുമേഷ് കുമാര്‍ അറസ്റ്റ് രേഖപ്പെടുത്തി. ജില്ലാ പോലീസ് മേധാവി ഡോ. എ.ശ്രീനിവാസിന്റെ നിര്‍ദേശപ്രകാരം ഓപ്പറേഷന്‍ സുരക്ഷയുടെ ഭാഗമായുള്ള അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ അറസ്റ്റു ചെയ്യാത്തത് മലയോരത്ത് പ്രതിഷേധത്തിനിടയാക്കിയിരുന്നു.

 

 




MathrubhumiMatrimonial