Crime News

രണ്ടാനച്ഛന്റെ പീഡനം: പതിനൊന്നുകാരന്‍ ആശുപത്രിയില്‍

Posted on: 14 Mar 2015


മലയിന്‍കീഴ്: രണ്ടാനച്ഛന്റെ പീഡനത്തില്‍ ഗുരുതരമായി പരിക്കേറ്റ സംസാരശേഷിയില്ലാത്ത പതിനൊന്നുകാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.മലയിന്‍കീഴ് മേപ്പൂക്കട കോളമ്പി കോഴഞ്ചേരി പ്ലൂവിളവീട് വിന്‍സെന്റ് ഭവനില്‍ വാടകയ്ക്ക് താമസിക്കുന്ന ഗീതാലക്ഷ്മിയുടെ മകന്‍ ശ്രീവിഷ്ണു(11) ആണ് മെഡിക്കല്‍ കോളേജ് എസ്.എ.ടി. ആശുപത്രിയില്‍ ചികിത്സയില്‍ക്കഴിയുന്നത്.

മൂന്നുമാസം മുമ്പാണ് പെരുങ്കടവിള സ്വദേശിനി ഗീതാലക്ഷ്മിയും ഭര്‍ത്താവ് സതീഷ്‌കുമാറും മേപ്പൂക്കടയില്‍ താമസമാരംഭിച്ചത്. ഇവര്‍ക്ക് രണ്ട് ആണ്‍കുട്ടികള്‍കൂടിയുണ്ട്. മലയിന്‍കീഴ് ഗവണ്‍മെന്റ് എല്‍.പി. സ്‌കൂളിലെ രണ്ടാംക്ലാസ് വിദ്യാര്‍ഥിയാണ് ശ്രീവിഷ്ണു. സതീഷിന്റെ പീഡനം പേടിച്ച് കുട്ടി അടുത്ത വീട്ടില്‍ അഭയം തേടാറുള്ളതായി അയല്‍ക്കാര്‍ പറയുന്നു.നട്ടെല്ലിനുണ്ടായ ക്ഷതത്തില്‍ ആന്തരികാവയവങ്ങളില്‍ പഴുപ്പ് നിറഞ്ഞിരുന്നു. മലദ്വാരത്തിലും ആഴത്തിലുള്ള മുറിവുകളുണ്ട്. ശരീരമാസകലം മുറിവിന്റെ അടയാളങ്ങളും ഉണ്ടായിരുന്നു.

നടക്കാനും ഇരിക്കാനും ബുദ്ധിമുട്ടുള്ള നിലയില്‍ കുട്ടിയെ കണ്ടെത്തിയിനെത്തുടര്‍ന്ന് മലയിന്‍കീഴ് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.വെള്ളിയാഴ്ച ഉച്ചയോടെ മലയിന്‍കീഴ് പഞ്ചായത്ത് പ്രസിഡന്റ് അനിതയുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ വിഷ്ണു പഠിക്കുന്ന സ്‌കൂളിലും വീട്ടിലുമെത്തി. കുട്ടിയെ ആദ്യം ആശുപത്രിയില്‍ കൊണ്ടുപോയിരുന്നു. ഉടന്‍ മെഡിക്കല്‍ കോളേജില്‍ കുട്ടിയെ എത്തിക്കണമെന്ന് ഡോക്ടര്‍ നിര്‍ദേശിച്ചു. പഞ്ചായത്തംഗങ്ങളായ ബിന്ദു, മീന, രമകുമാരി എന്നിവര്‍ ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകരെ വിവരമറിയിച്ചു.

 

 




MathrubhumiMatrimonial