ഹക്കിംവധം: ആക്ഷന്‍ കമ്മിറ്റി പ്രവര്‍ത്തകനെ വെട്ടിപ്പരിക്കേല്‌പിച്ചു
Posted on: 18 Mar 2015
വെട്ടേറ്റ സുനില്‍കുമാറിനെ പയ്യന്നൂരിലെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍

പയ്യന്നൂര്‍: ഹക്കിംവധവുമായി ബന്ധപ്പെട്ട ജനകീയ ആക്ഷന്‍ കമ്മിറ്റിയിലെ പ്രധാന പ്രവര്‍ത്തകനായ തെക്കെ മമ്പലത്തെ ഇ.വി.സുനില്‍കുമാറിനെ (42) ഒരു സംഘം ആളുകള്‍ വെട്ടിപ്പരിക്കേല്പിച്ചു.
കൈകാലുകള്‍ക്കും ദേഹത്തും സാരമായി പരിക്കേറ്റ സുനില്‍കുമാറിനെ പയ്യന്നൂര്‍ സബാ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഗാന്ധിപാര്‍ക്കില്‍ നടക്കുന്ന സത്യാഗ്രഹ സമരത്തില്‍ പങ്കെടുത്ത് ബൈക്കില്‍ തിരിച്ചുപോകുമ്പോള്‍ ചൊവ്വാഴ്ച രാത്രി എട്ടുമണിയോടെ തെക്കെ മമ്പലത്തെ സി.പി.എം. ഓഫീസിനു സമീപത്തുവച്ചായിരുന്നു അക്രമമെന്നും സംഭവത്തിനു പിന്നില്‍ സി.പി.എം. പ്രവര്‍ത്തകര്‍ ആണെന്നും ജനകീയ ആക്ഷന്‍ കമ്മിറ്റി പ്രവര്‍ത്തകര്‍ പറഞ്ഞു.
വടിവാള്‍ തുടങ്ങിയ ആയുധങ്ങളുമായി സി.പി.എം. ഓഫീസില്‍നിന്ന് എത്തിയ ആളുകളാണ് അക്രമത്തിന് പിന്നിലെന്നും അവര്‍ പറഞ്ഞു. റോഡില്‍ തടഞ്ഞു നിര്‍ത്തി ആക്രമിച്ചപ്പോള്‍ തൊട്ടടുത്ത വീട്ടിലേക്ക് ഓടിക്കയറാന്‍ ശ്രമിക്കുമ്പോഴും ആക്രിച്ചുവെന്ന് പറയുന്നു. സുനില്‍കുമാറിനൊപ്പം ബൈക്കിനു പിറകില്‍ മറ്റൊരു യാത്രക്കാരന്‍ കൂടിയുണ്ടായിരുന്നു. അയാളെ ഒന്നും ചെയ്തില്ല.
സുനില്‍കുമാറിനുനേരെ കഴിഞ്ഞ ദിവസവും അക്രമശ്രമമുണ്ടായിരുന്നു. ഇതില്‍ പ്രതിഷേധിച്ച് ജനകീയ ആക്ഷന്‍ കമ്മിറ്റി ടൗണില്‍ പ്രകടനം നടത്തിയിരുന്നു.