കിടപ്പറരംഗങ്ങള്‍ പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമം: മൂന്നുപേര്‍ അറസ്റ്റില്‍
Posted on: 19 Mar 2015
മാള: കിടപ്പറരംഗങ്ങള്‍ പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച യുവതിയേയും കൂട്ടാളികളായ യുവാക്കളേയും അറസ്റ്റ് ചെയ്തു. കുഴൂര്‍ സ്വദേശികളായ ശ്രീലക്ഷ്മി (30), രഞ്ജിത്ത് (29), അരുണ്‍ (24) എന്നിവരാണ് അറസ്റ്റിലായത്. ഇവരെ ചാലക്കുടി കോടതിയില്‍ ഹാജരാക്കി.
എരവത്തൂര്‍ സ്വദേശി നല്‍കിയ പരാതിയിലാണ് പോലീസ് ഇവരെ പിടികൂടിയത്. ഇദ്ദേഹത്തെ സമീപിച്ച യുവതി, നക്ഷത്രഹോട്ടലില്‍വച്ച് കിടപ്പറരംഗങ്ങള്‍ മൊബൈല്‍ ഫോണില്‍ രഹസ്യമായി ചിത്രീകരിച്ചതായി അവകാശപ്പെട്ട് കൂട്ടാളികള്‍ വഴി വന്‍തുക ആവശ്യപ്പെടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. 25 ലക്ഷം രൂപയാണ് രഞ്ജിത്തും അരുണും ആവശ്യപ്പെട്ടുകൊണ്ടിരുന്നത്. തുക നല്‍കിയില്ലെങ്കില്‍ കിടപ്പറരംഗങ്ങള്‍ പരസ്യപ്പെടുത്തുമെന്നായിരുന്നു ഭീഷണി.
പരാതിക്കാരനില്‍നിന്നും യുവതി അടിച്ചുമാറ്റിയിരുന്ന മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചായിരുന്നു ഭീഷണി. സൈബര്‍സെല്ലിന്റെ സഹായത്തോടെയാണ് സിഐ എം. സുരേന്ദ്രന്‍റെ നേതൃത്വത്തില്‍ പോലീസ് ഇവരെ കണ്ടെത്തിയതും പിടികൂടിയതും. മംഗലാപുരത്തെ ആയുര്‍വേദ സ്പാകളിലാണ് യുവതി ജോലിചെയ്തിരുന്നത്. ഇവരെ തന്ത്രത്തില്‍ വിളിച്ചുവരുത്തിയാണ് അറസ്റ്റ് ചെയ്തത്.
സംഘത്തിന്റെ പ്രവര്‍ത്തനത്തെക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചതായി സി.ഐ. പറഞ്ഞു. എസ്‌ഐ വി.ആര്‍. മണിലാല്‍, സീനിയര്‍ സി.പി.ഒ.മാരായ പ്രദീപ്, പോള്‍ റോയ്, പൗലോസ്, ജോബ്, സി.പി.ഒ.മാരായ സുധീഷ്ബാബു, ഷഫീക്ക്, വില്‍സന്‍, സിന്ധു എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.