Crime News

മുരളി ജീവനൊടുക്കിയത് മരുമകളുടെ വിയോഗം സഹിക്കാനാകാതെ-ഐ.ജി

Posted on: 17 Mar 2015


തൃശ്ശൂര്‍: മകളെപ്പോലെ സ്‌നേഹിച്ചിരുന്ന മരുമകള്‍ അശ്വതി ആത്മഹത്യ ചെയ്തതിന്റെ ദുഃഖം സഹിക്കാനാകാതെയാണ് പുല്ലൂറ്റ് നാരായണമംഗലം കോഴിക്കുളങ്ങര തറവീട്ടില്‍ മുരളി ജീവനൊടുക്കിയതെന്ന് ഐ ജി ടി.ജെ. ജോസ് പറഞ്ഞു. സ്ഥലസന്ദര്‍ശനം നടത്തിയ തനിക്ക് അവിടെനിന്നുള്ളവരില്‍നിന്ന് ലഭിച്ച സൂചന ഇതാണ്.

അശ്വതിയുടെ മരണശേഷം മുരളി വളരെ ദുഃഖത്തിലായിരുന്നു. മക്കളില്ലാത്ത മുരളി സ്വന്തം മകളെപ്പോലെയാണ് അശ്വതിയെ കണ്ടിരുന്നത്. മരണങ്ങള്‍ സംബന്ധിച്ച വിവിധവശങ്ങള്‍ അന്വേഷിച്ചു കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

 

 




MathrubhumiMatrimonial