
വായ്പക്കാരന്റെ ആത്മഹത്യ: ആരോപണം വാസ്തവവിരുദ്ധമാണെന്ന് ബാങ്ക് മാനേജര്‍
Posted on: 06 Mar 2015
കണ്ണൂര്‍: ജില്ലാ സഹകരണ ബാങ്കിന്റെ പേരാവൂര്‍ ശാഖയില്‍നിന്ന് വായ്പയെടുത്ത ആലയാടിലെ കെ.പി.ബാലകൃഷ്ണന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ബാങ്കിനെതിരെയുള്ള ആരോപണം വാസ്തവവിരുദ്ധമാണെന്ന് ജനറല്‍ മാനേജര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.
സാമ്പത്തികവര്‍ഷാവസാനത്തില്‍ ബാങ്കിന്റെ നിഷ്‌ക്രിയ ആസ്തി കുറച്ചുകൊണ്ടുവരുന്നതിനുള്ള സാധാരണ നടപടിക്രമങ്ങള്‍ മാത്രമെ ഇക്കാര്യത്തില്‍ എടുത്തിട്ടുള്ളൂവെന്നും ആരോപണങ്ങള്‍ വാസ്തവവിരുദ്ധവും തെറ്റിദ്ധാരണാജനകവുമാണെന്നും മാനേജര്‍ പത്രക്കുറിപ്പില്‍ പറഞ്ഞു.
