Crime News

അടച്ചുപൂട്ടിയ ഹോട്ടല്‍ തുറന്നു; നഗരസഭ പോലീസില്‍ പരാതി നല്‍കി

Posted on: 18 Mar 2015


കൊച്ചി: അടച്ചുപൂട്ടിയ ഹോട്ടല്‍ അനുമതിയില്ലാതെ തുറന്നതിനെതിരെ കൊച്ചി നഗരസഭ പോലീസില്‍ പരാതി നല്‍കി. ഹൈക്കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്ന് നഗരസഭ അടച്ചൂപൂട്ടിയ വൈറ്റിലയിലെ 'എമറാള്‍ഡ്' ഹോട്ടലാണ് ഉടമകള്‍ സീല്‍ നീക്കി തുറന്നത്. തുടര്‍ന്ന് മേയര്‍ ടോണി ചമ്മണിയുടെ നിര്‍ദ്ദേശ പ്രകാരം ഹെല്‍ത്ത് ഓഫീസര്‍ സ്ഥലം പരിശോധിച്ചു. ''ഒരു പ്രവേശന കവാടത്തിലെ സീല്‍ നീക്കിയതായി കണ്ടെത്തിയിട്ടുണ്ട്. സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. ഹൈക്കോടതിയെ സംഭവങ്ങള്‍ ധരിപ്പിക്കും'' - മേയര്‍ ടോണി ചമ്മിണി പറഞ്ഞു. മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥര്‍ പരിശോധനയ്ക്കു വന്നപ്പോള്‍ തുറന്നുകൊടുത്തതാണെന്നാണ് ഹോട്ടലധികൃതര്‍ നഗരസഭാ ഉദ്യോഗസ്ഥരോട് പറഞ്ഞത്. എന്നാല്‍ അങ്ങനെയൊരു ആവശ്യമുണ്ടെങ്കില്‍ നഗരസഭയില്‍ അപേക്ഷ നല്‍കണമായിരുന്നു. മാത്രമല്ല നഗരസഭാ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലേ ഹോട്ടല്‍ തുറക്കാന്‍ പാടുള്ളൂ എന്നും മേയര്‍ പറഞ്ഞു. മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥര്‍ ഇ തു സംബന്ധിച്ച് നഗരസഭയ്ക്ക് ഒരറിയിപ്പും നല്‍കിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

 




MathrubhumiMatrimonial