Crime News
ശരീരത്തില്‍ ഒളിപ്പിച്ചുകടത്തിയ ഒരുകിലോ സ്വര്‍ണം പിടികൂടി

കരിപ്പൂര്‍: ശരീരത്തില്‍ ഒളിപ്പിച്ചുകടത്തിയ ഒരുകിലോ സ്വര്‍ണവുമായി യാത്രക്കാരന്‍ കരിപ്പൂര്‍ എയര്‍ കസ്റ്റംസ് ഇന്റലിജന്‍സിന്റെ പിടിയിലായി. വ്യാഴാഴ്ച രാവിലെ 11ന് ഇന്‍ഡിഗോ എയര്‍ വിമാനത്തില്‍ ദുബായില്‍നിന്നെത്തിയ നിലമ്പൂര്‍ എടക്കര സ്വദേശി എ.പി. ശിഹാബ് (27)ആണ് ഒരുകിലോ...



മകളെ പീഡിപ്പിച്ച കേസില്‍ അച്ഛന്‍ അറസ്റ്റില്‍

ഒറ്റപ്പാലം: വിദ്യാര്‍ഥിനിയായ മകളെ പീഡിപ്പിച്ച കേസില്‍ അച്ഛന്‍ പോലീസ് പിടിയിലായി. 12കാരിയായ ഏഴാംതരം വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ 55കാരനെയാണ് ഒറ്റപ്പാലം സി.ഐ. എം.വി. മണികണ്ഠന്റെ നേതൃത്വത്തില്‍ അറസ്റ്റുചെയ്തത്. ഒറ്റപ്പാലം ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍...



ബാലന്‍ വധക്കേസ് പ്രതിക്ക് ജീവപര്യന്തം

കാസര്‍കോട്: ഇടയിലക്കാട് ബാലന്‍ വധക്കേസില്‍ പ്രതി കള്ളാര്‍ പൂടംകല്ല് അയ്യന്‍കാവ് കളത്തില്‍ സ്വദേശി മോഹനനെ (62) കാസര്‍കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജ് എം.ജെ. ശക്തിധരന്‍ ജീവപര്യന്തം കഠിനതടവും 5000 രൂപ പിഴയും ശിക്ഷ വിധിച്ചു. പിഴ അടച്ചില്ലെങ്കില്‍ മൂന്നുമാസം കൂടി കഠിനതടവ്...



നിക്ഷേപത്തട്ടിപ്പ്: അന്വേഷണം നിലച്ചു

കാളികാവ്: കാളികാവില്‍ ഗൃഹോപകരണ നിക്ഷേപത്തിന്റെ പേരില്‍ കോടികള്‍ തട്ടിയ കേസില്‍ അന്വേഷണംനിലച്ചു. ഒളിവിലുള്ള പ്രതികള്‍ ജാമ്യത്തിന് ശ്രമം ആരംഭിച്ചതായി അറിയുന്നു. ഇതോടെയാണ് അന്വേഷണം നിലച്ചതെന്ന് ആരോപണമുയരുന്നുണ്ട്. കാളികാവ് കുഞ്ഞൂസ് വ്യവസായഗ്രൂപ്പ് ഉടമകളും...



ഒന്‍പതുകാരിക്ക് പീഡനം; വ്യാജസ്വാമി അറസ്റ്റില്‍

തൊടുപുഴ: ഒന്‍പതുവയസ്സുകാരിയെ പിഡിപ്പിച്ച കേസില്‍ വ്യാജസ്വാമി അറസ്റ്റില്‍. ഉപ്പുകുന്ന് സ്വാമി എന്ന പേരില്‍ അറിയപ്പെട്ടിരുന്ന പാലാ കദളിക്കാട്ട് രാജു (55) ആണ് അറസ്റ്റിലായത്. തൊടുപുഴ ഡിവൈ.എസ്.പി.യുടെ നേതൃത്വത്തിലുള്ള പ്രത്യേക സ്‌ക്വാഡ് ശനിയാഴ്ച രാത്രി ഒരു മണിയോടെ കടുത്തുരുത്തിയില്‍നിന്നാണ്...



പഴശ്ശി മണല്‍കടത്ത്: മട്ടന്നൂരില്‍ പോലിസ് റെയ്ഡ് ശക്തമാക്കി

മട്ടന്നൂര്‍: പഴശ്ശി പദ്ധതിയില്‍നിന്നുള്ള അനധികൃത മണല്‍കടത്ത് രൂക്ഷമായതിനെത്തുടര്‍ന്ന്, മട്ടന്നൂര്‍ പോലീസ് പരിശോധന ശക്തമാക്കി. അനധികൃത മണല്‍കടത്ത് നടത്തിയ നാലുവാഹനങ്ങളാണ് മൂന്നുദിവസത്തിനിടെ മട്ടന്നൂര്‍ സി.ഐ. ടി.ഉത്തംദാസിന്റെ നേതൃത്വത്തില്‍ പോലീസ് കസ്റ്റഡിയിലെടുത്തത്....



ബധിരമൂക യുവതിയെ പീഡിപ്പിച്ച പ്രതിക്ക് ജീവപര്യന്തം

കോയമ്പത്തൂര്‍: വൈകല്യങ്ങളുള്ള പെണ്‍കുട്ടിയെ ബലാത്സംഗംചെയ്ത കേസില്‍ 57കാരനെ കോയമ്പത്തൂര്‍ മഹിളാകോടതി ജീവപര്യന്തം തടവിന് വിധിച്ചു. ബധിരയും മൂകയുമായ പെണ്‍കുട്ടി കാരമടൈയിലെ സ്‌പെഷല്‍ ചില്‍ഡ്രന്‍സ് ഹോമിലെ അന്തേവാസിയാണ്. ഹോമിലെ വാര്‍ഡനായ പി. വണകമുടിയാണ് പ്രതി....



സ്‌ഫോടകവസ്തു പൊട്ടിച്ച് പൈപ്പ് തകര്‍ത്തു; പെരുവേലില്‍ചാല്‍ പുഞ്ചയില്‍ പമ്പിങ് തടസ്സപ്പെട്ടു

മാങ്കാംകുഴി: തഴക്കര പഞ്ചായത്ത് 11-ാംവാര്‍ഡ് വെട്ടിയാര്‍ കോട്ടേമലയില്‍ പെരുവേലില്‍ചാല്‍ പുഞ്ചയിലേക്ക് ജലസേചനത്തിനായി സ്ഥാപിച്ചിട്ടുള്ള ചെറുകിട ജലസേചന പമ്പ്ഹൗസിലെ ഇരുമ്പുപൈപ്പ് അജ്ഞാതര്‍ സ്‌ഫോടകവസ്തു പൊട്ടിച്ച് തകര്‍ത്തു. പൈപ്പ് തകര്‍ന്നതിനാല്‍ ശനിയാഴ്ച പുഞ്ചയിലേക്കുള്ള...



വിവാഹവാഗ്ദാനം നല്കി പീഡിപ്പിച്ചതിന് കേസ്‌

മുള്ളേരിയ: വിവാഹവാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ ബെള്ളൂര്‍ നാട്ടക്കല്ലില്‍ താമസിക്കുന്ന ജോര്‍ജിനെതിരെ (50) ആദൂര്‍ പൊലീസ് കേസെടുത്തു. കണ്ണൂര്‍ വാരം സ്വദേശിനിയായ നാല്പതുകാരിയുടെ പരാതിയിലാണ് കേസ്. നേരത്തേ ജോര്‍ജ് കണ്ണൂരില്‍ താമസിച്ചിരുന്നപ്പോള്‍...



സ്ത്രീധനപീഡനം: ഗുജറാത്തുകാരനെതിരെ കേസ്‌

ഒറ്റപ്പാലം: സ്ത്രീധനപീഡനക്കേസില്‍ ഗുജറാത്ത് സ്വദേശിയായ ഭര്‍ത്താവിനെതിരെ ഒറ്റപ്പാലം പോലീസ് കേസെടുത്തു. വരോട് വീട്ടാമ്പാറ സ്വദേശിയായ 26-കാരിയുടെ പരാതിയിലാണ് ഗുജറാത്തുകാരനായ സ്മിതേഷിനെതിരെ (32) പോലീസ് കേസെടുത്തത്. 2011-ലായിരുന്നു ഇവരുടെ വിവാഹമെന്ന് പോലീസ് പറഞ്ഞു. ഒറ്റപ്പാലം...



കഞ്ചാവ്: രണ്ടുപേര്‍ക്ക് മൂന്നുവര്‍ഷംവീതം കഠിനതടവും പിഴയും

പാലക്കാട്: കഞ്ചാവ് കൈവശംവെച്ച കേസില്‍ രണ്ടുപേര്‍ക്ക് മൂന്നുവര്‍ഷംവീതം കഠിനതടവും പതിനായിരംരൂപ പിഴയും വിധിച്ചു. നിലമ്പൂര്‍ പുത്തന്‍പുരയ്ക്കല്‍ മോഹന്‍ദാസ് (39), അഗളി പാടവയല്‍ അലിയാര്‍കുഞ്ഞ് എന്നിവര്‍ക്കാണ് സെക്കന്‍ഡ് അഡീഷണല്‍ സെഷന്‍സ് ജഡ്ജി സുരേഷ്‌കുമാര്‍പോള്‍...



മൃതദേഹത്തിലെ സ്വര്‍ണമാല ആസ്പത്രിയില്‍ കാണാതാെയന്ന് പരാതി

കൊട്ടാരക്കര: ഹൃദയാഘാതത്തെ തുടര്‍ന്ന് സ്വകാര്യ ആസ്പത്രിയില്‍ മരിച്ച വീട്ടമ്മയുടെ മൃതദേഹത്തില്‍നിന്ന് രണ്ടരപ്പവന്റെ സ്വര്‍ണമാല നഷ്ടപ്പെട്ടതായി പരാതി. കൊട്ടാരക്കര തലവൂര്‍ ഞാറയ്ക്കാട് കൊട്ടാരഴികത്തുവീട്ടില്‍ പരേതനായ ഗോവിന്ദപ്പിള്ളയുടെ ഭാര്യ ലക്ഷ്മിക്കുട്ടി...



ഭുവനേശ്വറിനെ കൊന്നത് കടുവയല്ല; കൊലപാതകമെന്ന് സംശയം

പന്തല്ലൂര്‍: ചൊവ്വാഴ്ച വന്യജീവി കൊന്നെന്ന് സംശയിച്ച നെല്ലാക്കോട്ട േറാക്ക് വുഡ് എസ്റ്റേറ്റ് തൊഴിലാളി ഭുവനേശ്വറി (42) ന്റെ മരണം കൊലപാതകമെന്ന് പ്രാഥമിക നിഗമനം. സംഭവം നടന്ന സ്ഥലത്ത് നടത്തിയ പരിശോധനയില്‍ വന്യമൃഗത്തിന്റേതെന്ന് സംശയിക്കുന്ന ഒന്നും കണ്ടെത്താനായില്ല....



പ്രേമന്‍വധം: ആര്‍.എസ്.എസ്. നേതാവടക്കം നാലുപേര്‍ റിമാന്‍ഡില്‍

തലശ്ശേരി: സി.പി.എം. പ്രവര്‍ത്തകന്‍ ചിറ്റാരിപ്പറമ്പ് ചുണ്ടയിലെ ഓണിയന്‍ പ്രേമനെ കൊലപ്പെടുത്തിയ കേസില്‍ പിടിയിലായ ആര്‍.എസ്.എസ്. നേതാവടക്കം നാലുപേരെ തലശ്ശേരി ജില്ലാ സെഷന്‍സ് ജഡ്ജി വി.ഷെര്‍സി ഏപ്രില്‍ 17 വരെ റിമാന്‍ഡ് ചെയ്തു. ആര്‍.എസ്.എസ്. കൂത്തുപറന്പ് താലൂക്ക് സഹ കാര്യവാഹക്...



ബ്രൗണ്‍ഷുഗറും കഞ്ചാവുമായി വിദ്യാര്‍ഥികള്‍ അറസ്റ്റില്‍

നെടുങ്കണ്ടം: ബ്രൗണ്‍ഷുഗറും കഞ്ചാവുമായി എത്തിയ വിദ്യാര്‍ഥികളെ ബോഡിമെട്ട് ചെക്കുപോസ്റ്റില്‍ എക്‌സൈസ്അധികൃതര്‍ പിടികൂടി. കണ്ണൂര്‍ ചൊവ്വ സ്വദേശികളായ ജയാനിവാസില്‍ ജിതിന്‍(21), ഷാരോണ്‍ഹൗസില്‍ ജെറോണ്‍ ക്രിസ്റ്റഫര്‍ സാമുവല്‍(22) എന്നിവരാണ് അറസ്റ്റിലായത്. 180 മില്ലീഗ്രാം...



മൈലപ്രയില്‍ വീണ്ടും സമൂഹവിരുദ്ധ അഴിഞ്ഞാട്ടം; പോലീസിനും പിടികിട്ടാതെ നശീകരണശക്തികള്‍

പത്തനംതിട്ട: ജില്ലാ ആസ്ഥാനത്തിന് മൂക്കിനു താഴെയാണ് മൈലപ്ര ടൗണ്‍. പക്ഷേ, ഇവിടം മാസങ്ങളായി അരക്ഷിതമായി തുടരുന്നു. ചൊവ്വാഴ്ച രാത്രി വീണ്ടും ഇവിടെ സമൂഹവിരുദ്ധര്‍ അഴിഞ്ഞാടി. ടൗണിലും പരിസരത്തും വ്യാപക നാശമാണ് വരുത്തിയിരിക്കുന്നത്. ഒടുവില്‍ നടന്നത്. മൈലപ്ര ജങ്ഷനില്‍...






( Page 21 of 94 )



 

 




MathrubhumiMatrimonial