പഴശ്ശി മണല്‍കടത്ത്: മട്ടന്നൂരില്‍ പോലിസ് റെയ്ഡ് ശക്തമാക്കി
Posted on: 22 Mar 2015
മട്ടന്നൂര്‍: പഴശ്ശി പദ്ധതിയില്‍നിന്നുള്ള അനധികൃത മണല്‍കടത്ത് രൂക്ഷമായതിനെത്തുടര്‍ന്ന്, മട്ടന്നൂര്‍ പോലീസ് പരിശോധന ശക്തമാക്കി. അനധികൃത മണല്‍കടത്ത് നടത്തിയ നാലുവാഹനങ്ങളാണ് മൂന്നുദിവസത്തിനിടെ മട്ടന്നൂര്‍ സി.ഐ. ടി.ഉത്തംദാസിന്റെ നേതൃത്വത്തില്‍ പോലീസ് കസ്റ്റഡിയിലെടുത്തത്. ഇവയില്‍നിന്ന് 50 ടണ്‍ മണല്‍ പിടിച്ചു. വാഹന ഉടമകള്‍ക്കും ഡ്രൈവര്‍മാര്‍ക്കുമെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.
ജില്ലാ പോലീസ് മേധാവിയുടെ പ്രത്യേക നിര്‍ദേശത്തെത്തുടര്‍ന്നാണ് മണല്‍കടത്ത് തടയുന്നതിന് റെയ്ഡ് ശക്തമാക്കിയിരിക്കുന്നത്. പ്രധാന കേന്ദ്രങ്ങളില്‍ പോലീസിനെ ഡ്യൂട്ടിക്കിട്ട് പരിശോധന കര്‍ക്കശമാക്കും. ഹൈവേ സ്‌ക്വാഡിന്റെ സഹായം തേടുന്നതോടൊപ്പം മഫ്ടിയില്‍ പോലീസ് ഉദ്യോഗസ്ഥരെ നിയോഗിക്കുന്നതിനും നിര്‍ദേശമുണ്ട്.
പ്രദേശത്തുനിന്ന് ഒരുനിയന്ത്രണവുമില്ലാതെ ചിലര്‍ മണലൂറ്റുന്നതായും ഇത് ചോദ്യംചെയ്യുന്ന പ്രദേശവാസികളെയടക്കം ഭീഷണിപ്പെടുത്തുന്നതായുമുള്ള പരാതി പോലീസിന് ലഭിച്ചിരുന്നു.
യാത്രക്കാര്‍ക്കടക്കം ഭീഷണിയുണ്ടാക്കുന്ന രീതിയില്‍ മണല്‍കടത്തുന്ന വാഹനങ്ങളുടെ കുതിച്ചോട്ടവും കുട്ടികള്‍ ഉള്‍പ്പെടെയുള്ളവരെ മൊബൈല്‍ സ്‌ക്വാഡുകളാക്കി മണല്‍കടത്ത് നടത്തുന്ന സംഘങ്ങള്‍ അഴിഞ്ഞാടുന്നതും മുന്‍നിര്‍ത്തിയാണ് പരിശോധന ശക്തമാക്കിയിരിക്കുന്നത്.