ശരീരത്തില്‍ ഒളിപ്പിച്ചുകടത്തിയ ഒരുകിലോ സ്വര്‍ണം പിടികൂടി
Posted on: 27 Mar 2015
കരിപ്പൂര്‍: ശരീരത്തില്‍ ഒളിപ്പിച്ചുകടത്തിയ ഒരുകിലോ സ്വര്‍ണവുമായി യാത്രക്കാരന്‍ കരിപ്പൂര്‍ എയര്‍ കസ്റ്റംസ് ഇന്റലിജന്‍സിന്റെ പിടിയിലായി. വ്യാഴാഴ്ച രാവിലെ 11ന് ഇന്‍ഡിഗോ എയര്‍ വിമാനത്തില്‍ ദുബായില്‍നിന്നെത്തിയ നിലമ്പൂര്‍ എടക്കര സ്വദേശി എ.പി. ശിഹാബ് (27)ആണ് ഒരുകിലോ സ്വര്‍ണവുമായി പിടിയിലായത്. മലദ്വാരത്തില്‍ ഒളിപ്പിച്ചനിലയിലായിരുന്നു സ്വര്‍ണം. പിടികൂടിയ സ്വര്‍ണത്തിന് 25 ലക്ഷംരൂപ വിലവരും.
എമിഗ്രേഷന്‍, കസ്റ്റംസ് പരിശോധനകള്‍ കഴിഞ്ഞ് പുറത്തിറങ്ങുകയായിരുന്ന ശിഹാബിനെ സംശയംതോന്നിയ കസ്റ്റംസ് തിരിച്ചുവിളിച്ച് ഡോര്‍ ഫ്രെയിം മെറ്റല്‍ ഡിറ്റക്ടര്‍ ഉപയോഗിച്ച് പരിശോധിക്കുകയും ചോദ്യംചെയ്യുകയും ചെയ്തപ്പേഴാണ് സ്വര്‍ണം മലദ്വാരത്തില്‍ ഒളിപ്പിച്ചവിവരം പറഞ്ഞത്. 116.6 ഗ്രാംവീതമുളള എട്ടു സ്വര്‍ണബിസ്‌കറ്റുകളാണ് കണ്ടെടുത്തത്.
നിലമ്പൂരില്‍ ഓട്ടോഡ്രൈവറായിരുന്ന ശിബാബ് കഴിഞ്ഞ 18നാണ് കരിപ്പൂര്‍ വഴി ദുബായിലേക്കുപോയത്. ദുബായില്‍ ജോലിശരിയാവാതെ നാട്ടിലേക്കുമടങ്ങാനായി വിമാന ടിക്കറ്റിനുംമറ്റുമായാണ് സ്വര്‍ണം കടത്തിയത്.
ദുബായില്‍നിന്ന് സുഹൃത്ത് നൗഫല്‍ മുഖേനയാണ് ശിഹാബ് സ്വര്‍ണക്കടത്തുഗ്രൂപ്പിലെത്തുന്നത്. സ്വര്‍ണം കൊണ്ടുപോകാന്‍ തയ്യാറായ ശിഹാബിനോട് ഭക്ഷണംകഴിക്കാതെ ബുധനാഴ്ച രാത്രി ദുബായ് വിമാനത്താവളത്തില്‍ എത്താന്‍ നിര്‍ദേശിക്കുകയായിരുന്നു. അവിടെ കാത്തിരുന്ന കള്ളക്കടത്തുസംഘത്തില്‍പ്പെട്ട വ്യക്തി സ്വര്‍ണം നല്‍കി വിമാനത്താവളത്തിലെ ശൗചാലയത്തില്‍ കയറി മലദ്വാരത്തില്‍ ഒളിപ്പിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.
കസ്റ്റംസ് അസി. കമ്മിഷണര്‍ സി.പി.എം. അബ്ദുള്‍റഷീദ്, എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് സൂപ്രണ്ടുമാരായ ഫ്രാന്‍സിസ് കോടങ്കണ്ടത്ത്, യു. ബാലന്‍, ടി. ഉണ്ണിക്കൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഇന്റലിജന്‍സ് ഓഫീസര്‍മാരായ അഭിജിത് ഗുപ്ത, എ.ആര്‍. പ്രദീപ്, ഇ. രാധാമണി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് സ്വര്‍ണം പിടികൂടിയത്.