മൃതദേഹത്തിലെ സ്വര്‍ണമാല ആസ്പത്രിയില്‍ കാണാതാെയന്ന് പരാതി
Posted on: 21 Mar 2015
കൊട്ടാരക്കര: ഹൃദയാഘാതത്തെ തുടര്‍ന്ന് സ്വകാര്യ ആസ്പത്രിയില്‍ മരിച്ച വീട്ടമ്മയുടെ മൃതദേഹത്തില്‍നിന്ന് രണ്ടരപ്പവന്റെ സ്വര്‍ണമാല നഷ്ടപ്പെട്ടതായി പരാതി. കൊട്ടാരക്കര തലവൂര്‍ ഞാറയ്ക്കാട് കൊട്ടാരഴികത്തുവീട്ടില്‍ പരേതനായ ഗോവിന്ദപ്പിള്ളയുടെ ഭാര്യ ലക്ഷ്മിക്കുട്ടി അമ്മ(68)യുടെ മാലയാണ് നഷ്ടമായത്. നെഞ്ചുവേദനയെ തുടര്‍ന്ന് ശനിയാഴ്ച പുലര്‍ച്ചെ നാലരയോടെയാണ് ലക്ഷ്മിക്കുട്ടി അമ്മയെ കൊട്ടാരക്കരയിലെ സ്വകാര്യ ആസ്പത്രിയില്‍ എത്തിച്ചത്.
അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെട്ട വര്‍ മരിച്ചതായി ഡോക്ടര്‍ ബന്ധുക്കളെ അറിയിച്ചു. അസ്പത്രിയിലെത്തിക്കുമ്പോള്‍ ലക്ഷ്മിക്കുട്ടി അമ്മയുടെ കഴുത്തിലുണ്ടായിരുന്ന മാല പിന്നീട് മൃതദേഹം ഏറ്റുവാങ്ങുമ്പോള്‍ കാണാനില്ലായിരുന്നെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ഇതിനെച്ചൊല്ലി വാക്കേറ്റവുമുണ്ടായി. എസ്.ഐ. ബെന്നിലാലുവിന്റെ നേതൃത്വത്തില്‍ പോലീസ് എത്തിയാണ് സംഘര്‍ഷം ഒഴിവാക്കിയത്. ആസ്പത്രിയിലെത്തിക്കുമ്പോള്‍ത്തന്നെ രോഗി മരിച്ചിരുന്നെന്നും ചികിത്സകളൊന്നും വേണ്ടാത്തതിനാല്‍ ആഭരണങ്ങളോ വസ്ത്രങ്ങളോ മാറ്റിയിരുന്നില്ലെന്നും ആസ്പത്രി അധികൃതര്‍ പറയുന്നു. ആസ്പത്രിയിലെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ച് യാഥാര്‍ഥ്യം കണ്ടെത്താന്‍ ശ്രമിക്കുമെന്ന് എസ്.ഐ. അറിയിച്ചു.