മകളെ പീഡിപ്പിച്ച കേസില്‍ അച്ഛന്‍ അറസ്റ്റില്‍
Posted on: 25 Mar 2015
ഒറ്റപ്പാലം: വിദ്യാര്‍ഥിനിയായ മകളെ പീഡിപ്പിച്ച കേസില്‍ അച്ഛന്‍ പോലീസ് പിടിയിലായി. 12കാരിയായ ഏഴാംതരം വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ 55കാരനെയാണ് ഒറ്റപ്പാലം സി.ഐ. എം.വി. മണികണ്ഠന്റെ നേതൃത്വത്തില്‍ അറസ്റ്റുചെയ്തത്. ഒറ്റപ്പാലം ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ്‌ചെയ്തു.
2013 മുതല്‍ പലതവണയായി കുട്ടിയെ പീഡിപ്പിച്ചെന്നാണ് പരാതി. കഴിഞ്ഞമാസം പീഡനം നടന്നപ്പോള്‍ കുട്ടി സഹപാഠികളോട് വിവരം പറയുകയും അവര്‍ അധ്യാപികയെ അറിയിക്കുകയും ചെയ്തു. തുടര്‍ന്ന്, ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയെ വിവരമറിയിച്ചു. ഇവരുടെ പരാതിയിലാണ് പോലീസ് അന്വേഷണം തുടങ്ങിയത്.
കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമം തടയാനുള്ള നിയമപ്രകാരമാണ് കേസ്. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ഇടപെട്ട് കുട്ടിയെ ബാലഭവനിലേക്കും ഇടയ്ക്ക് മാറ്റിയിരുന്നെന്ന് പോലീസ് പറഞ്ഞു.