
വിവാഹവാഗ്ദാനം നല്കി പീഡിപ്പിച്ചതിന് കേസ്
Posted on: 21 Mar 2015
മുള്ളേരിയ: വിവാഹവാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ ബെള്ളൂര്‍ നാട്ടക്കല്ലില്‍ താമസിക്കുന്ന ജോര്‍ജിനെതിരെ (50) ആദൂര്‍ പൊലീസ് കേസെടുത്തു. കണ്ണൂര്‍ വാരം സ്വദേശിനിയായ നാല്പതുകാരിയുടെ പരാതിയിലാണ് കേസ്. നേരത്തേ ജോര്‍ജ് കണ്ണൂരില്‍ താമസിച്ചിരുന്നപ്പോള്‍ 2013 നവംബര്‍ മുതല്‍ നിരവധി തവണ പീഡിപ്പിച്ചുവെന്നാണ് പരാതി.
