
സ്ത്രീധനപീഡനം: ഗുജറാത്തുകാരനെതിരെ കേസ്
Posted on: 21 Mar 2015
ഒറ്റപ്പാലം: സ്ത്രീധനപീഡനക്കേസില്‍ ഗുജറാത്ത് സ്വദേശിയായ ഭര്‍ത്താവിനെതിരെ ഒറ്റപ്പാലം പോലീസ് കേസെടുത്തു. വരോട് വീട്ടാമ്പാറ സ്വദേശിയായ 26-കാരിയുടെ പരാതിയിലാണ് ഗുജറാത്തുകാരനായ സ്മിതേഷിനെതിരെ (32) പോലീസ് കേസെടുത്തത്. 2011-ലായിരുന്നു ഇവരുടെ വിവാഹമെന്ന് പോലീസ് പറഞ്ഞു. ഒറ്റപ്പാലം കോടതിനിര്‍ദേശപ്രകാരമാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
