Crime News

കഞ്ചാവ്: രണ്ടുപേര്‍ക്ക് മൂന്നുവര്‍ഷംവീതം കഠിനതടവും പിഴയും

Posted on: 21 Mar 2015


പാലക്കാട്: കഞ്ചാവ് കൈവശംവെച്ച കേസില്‍ രണ്ടുപേര്‍ക്ക് മൂന്നുവര്‍ഷംവീതം കഠിനതടവും പതിനായിരംരൂപ പിഴയും വിധിച്ചു. നിലമ്പൂര്‍ പുത്തന്‍പുരയ്ക്കല്‍ മോഹന്‍ദാസ് (39), അഗളി പാടവയല്‍ അലിയാര്‍കുഞ്ഞ് എന്നിവര്‍ക്കാണ് സെക്കന്‍ഡ് അഡീഷണല്‍ സെഷന്‍സ് ജഡ്ജി സുരേഷ്‌കുമാര്‍പോള്‍ ശിക്ഷ വിധിച്ചത്. പിഴയടച്ചില്ലെങ്കില്‍ ആറുമാസംവീതം അധിക കഠിനതടവ് അനുഭവിക്കണം. പ്രോസിക്യൂഷനുവേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജയന്‍ സി. തോമസ് ഹാജരായി.

ഒമ്പതുവര്‍ഷംമുമ്പാണ് കേസിനാസ്പദമായ സംഭവം നടന്നത്. അഗളി മുക്കാലി ബസ്സ്‌റ്റോപ്പില്‍ കഞ്ചാവുവില്പന നടത്താന്‍ ശ്രമിക്കവെയാണ് ഇരുവരും പിടിയിലായത്. മോഹന്‍ദാസിന്റെ കൈയില്‍നിന്ന് 1.700 കി.ഗ്രാമും അലിയാര്‍കുഞ്ഞിന്റെ കൈയില്‍നിന്ന് 1.050 കി.ഗ്രാം കഞ്ചാവുമാണ് പിടികൂടിയത്.

അന്ന് എക്‌സൈസ് സ്‌പെഷല്‍ സ്‌ക്വാഡ് സി.ഐ. ആയിരുന്ന വി. അജിത്ത്‌ലാലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കഞ്ചാവ് പിടികൂടിയത്.

 

 




MathrubhumiMatrimonial