Crime News

നിക്ഷേപത്തട്ടിപ്പ്: അന്വേഷണം നിലച്ചു

Posted on: 24 Mar 2015


കാളികാവ്: കാളികാവില്‍ ഗൃഹോപകരണ നിക്ഷേപത്തിന്റെ പേരില്‍ കോടികള്‍ തട്ടിയ കേസില്‍ അന്വേഷണംനിലച്ചു.
ഒളിവിലുള്ള പ്രതികള്‍ ജാമ്യത്തിന് ശ്രമം ആരംഭിച്ചതായി അറിയുന്നു. ഇതോടെയാണ് അന്വേഷണം നിലച്ചതെന്ന് ആരോപണമുയരുന്നുണ്ട്. കാളികാവ് കുഞ്ഞൂസ് വ്യവസായഗ്രൂപ്പ് ഉടമകളും സഹോദരങ്ങളുമായ പറമ്പത്ത് മുഹമ്മദലി, മുജീബ് റഹ്മാന്‍ എന്നിവര്‍ക്കെതിരെയാണ് കാളികാവ് പോലീസ് കേസെടുത്തിട്ടുള്ളത്. ആയിരത്തിലേറെപ്പേര്‍ തട്ടിപ്പിന് ഇരയായിട്ടുണ്ട്. അഞ്ചുകേസുകള്‍ രജിസ്റ്റര്‍ചെയ്തിട്ടുണ്ട്.

ഗൃഹോപകരണ നിക്ഷേപത്തിന് പുറമെ പണമിടപാട് തട്ടിപ്പും നടത്തിയെന്നാണ് പരാതി. 24000 രൂപ രണ്ടുവര്‍ഷത്തിനുള്ളില്‍ അടച്ചുതീര്‍ക്കുന്നവര്‍ക്ക് 10000രൂപ അധികം ബോണസായി തിരിച്ചുനല്‍കുന്ന പദ്ധതിയാണുണ്ടായിരുന്നത്.

കാളികാവ് കരുവാരക്കുണ്ട്, തുവ്വൂര്‍, ചോക്കാട് തുടങ്ങിയ മലയോര പഞ്ചായത്തുകളിലെ ഉള്‍ഗ്രാമങ്ങളിലുള്ളവരാണ് തട്ടിപ്പിനിരയായവര്‍.

 

 




MathrubhumiMatrimonial