കാസര്‍കോട്ടെ ബാങ്ക് കവര്‍ച്ചശ്രമം; പ്രതിയുടെ രേഖാചിത്രം പുറത്തുവിട്ടു
കാസര്‍കോട്: കാസര്‍കോട് സര്‍വീസ് സഹകരണ ബാങ്കിന്റെ തായലങ്ങാടി ശാഖയില്‍ കവര്‍ച്ച നടത്താന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതിയുടെ രേഖാചിത്രം പോലീസ് പുറത്തുവിട്ടു. ബാങ്കിലെ സി.സി.ടി.വിയില്‍ പതിഞ്ഞത് ഒരാളുടെ ദൃശ്യം മാത്രമാണെന്ന് പോലീസ് അറിയിച്ചു. ഈ ദൃശ്യം അടിസ്ഥാനമാക്കിയാണ്... ![]()
കാണാതായ പെണ്‍കുട്ടികളെ കണ്ടെത്തി; ഓട്ടോ ഡ്രൈവര്‍ കസ്റ്റഡിയിലെന്ന് സൂചന
ചാത്തന്നൂര്‍: കാണാതായ സ്‌കൂള്‍ വിദ്യാര്‍ഥിനികളെ കഴിഞ്ഞദിവസം രാത്രിയില്‍ കാരംകോട് ശീമാട്ടി ജങ്ഷനില്‍ കണ്ടെത്തി. നാട്ടുകാരുടെ ഇടപെടലിനെ തുടര്‍ന്ന് ചാത്തന്നൂര്‍ പോലീസ് ഇവരെ കസ്റ്റഡിയിലെടുത്തു. പെണ്‍കുട്ടികളെ കാണാതായ സംഭവവുമായി ബന്ധപ്പെട്ട് ഓട്ടോറിക്ഷ ഡ്രൈവര്‍... ![]()
വിവിധ കേസുകളിലെ പ്രതി അറസ്റ്റില്‍
നാഗര്‍കോവില്‍: കൊലക്കേസുകള്‍ ഉള്‍പ്പെടെ നിരവധി കേസുകളിലെ പ്രതിയായ തെന്‍താമരക്കുളം കരുംപാട്ടൂര്‍ ശെല്‍വ കുമാറിനെ (30) പോലീസ് അറസ്റ്റുചെയ്തു. 2011ലെ ഇരട്ടകൊലപാതകത്തില്‍ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ ശെല്‍വകുമാര്‍ ഒളിവിലായിരുന്നു. ഇതിനിടെ വധശ്രമം ഉള്‍പ്പെടെ നിരവധി... ![]()
സ്റ്റേഷന്‍ ആക്രമിച്ച ഗുണ്ട നാട്ടുകാര്‍ക്ക് ഭീഷണി
കാഞ്ഞിരംകുളം: പോലീസ് സ്റ്റേഷന്‍ ആക്രമിച്ച ഗുണ്ട ഷിബു എസ്.നായര്‍ നാട്ടുകാര്‍ക്കാകെ ഭീഷണിയെന്ന് പോലിസ്. കോടതിയില്‍െവച്ച് എസ്‌കോര്‍ട്ട് വന്ന പോലീസിനെ ആക്രമിച്ച കേസില്‍ ജയിലിലായിരുന്നു ഇയാള്‍. പുറത്തിറങ്ങി മൂന്നാം ദിവസമാണ് കടയുടമയെ കൊലപ്പെടുത്താന്‍ ശ്രമം നടത്തിയത്.... ![]() ![]()
കൊച്ചി വിമാനത്താവളത്തില്‍ ലക്ഷങ്ങളുടെ മയില്‍പ്പീലിയും നക്ഷത്ര ആമകളും പിടിയില്‍
നെടുമ്പാശ്ശേരി: വിദേശത്തേക്ക് കടത്താന്‍ ശ്രമിച്ച 16.25 ലക്ഷം രൂപയുടെ മയില്‍പ്പീലിയും 15 ലക്ഷം രുപയുടെ നക്ഷത്ര ആമകളും കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പിടിയിലായി. യുവതി അടക്കം 4 പേരെ അറസ്റ്റ് ചെയ്തു. കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് വിഭാഗമാണ് മയില്‍പ്പീലിയും നക്ഷത്ര... ![]()
ബംഗാള്‍ സ്വദേശി കഞ്ചാവുമായി പിടിയില്‍
ചങ്ങനാശ്ശേരി : പായിപ്പാട് വെള്ളാപ്പള്ളി ഭാഗത്തുനിന്ന് പതിമൂന്ന് ഗ്രാം കഞ്ചാവുമായി ബംഗാള്‍ സ്വദേശിയെ തൃക്കൊടിത്താനം പോലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച രാത്രിയില്‍ പോലീസ് പട്രോളിങ് നടത്തുന്നതിനിടയിലാണ് കഞ്ചാവുമായി മുഹമ്മദ് സൈനുദ്ദീന്‍ (33) നെ പിടികൂടിയത്. കോടതിയില്‍... ![]()
പത്തുരൂപ നല്‍കിയില്ല; സഹവിദ്യാര്‍ഥികള്‍ 11കാരന്റെ കഴുത്തിന് മുറിവേല്പിച്ചു
പഴനി: വടമധുരയ്ക്കുസമീപം ചെലവിനായി പത്തുരൂപ കൊടുക്കാത്ത ദേഷ്യത്തിന് വിദ്യാര്‍ഥിയുടെ കഴുത്തില്‍ സഹവിദ്യാര്‍ഥികള്‍ മുറിവേല്പിച്ചു. ദിണ്ടിക്കല്‍ ജില്ലയിലെ സീത്തപ്പട്ടിക്കടുത്തെ പഴനിയപ്പന്റെ മകന്‍ മുത്തപ്പനാണ് (11) പരിക്കേറ്റത്. മുത്തപ്പന്‍ തെന്നംപട്ടി സര്‍ക്കാര്‍... ![]()
അടഞ്ഞുകിടന്നിരുന്ന വീട്ടില്‍നിന്ന് അഞ്ചുപവന്‍ സ്വര്‍ണവും പണവും അപഹരിച്ചു
പൂച്ചാക്കല്‍: അടഞ്ഞുകിടന്നിരുന്ന വീട്ടില്‍നിന്ന് അഞ്ചുപവന്‍ സ്വര്‍ണാഭരണങ്ങളും 4000 രൂപയും മോഷണം നടത്തി. പാണാവള്ളി പഞ്ചായത്ത് ഒന്നാം വാര്‍ഡില്‍ തൃച്ചാറ്റുകുളം കാരിപ്പോഴി ദേവീകൃപയില്‍ ബി.എസ്.എന്‍.എല്‍. ജീവനക്കാരന്‍ എല്‍.ബി. ഷണ്മുഖന്റെ വീട്ടില്‍നിന്നാണ് സ്വര്‍ണവും... ![]()
കഞ്ചാവുമായി രണ്ടുപേര്‍ പിടിയില്‍
കഴക്കൂട്ടം: ഒരു കിലോ കഞ്ചാവുമായി മംഗലപുരം പോലീസ് രണ്ടുപേരെ പിടികൂടി. ശാസ്തവട്ടം കെ.കെ. നഗര്‍ സ്വദേശികളായ സുജിത്ത് (23), മിഥുന്‍ (22) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. എസ്.ഐ. ആര്‍.എസ്. ആദര്‍ശിന്റെ നേതൃത്വത്തില്‍ വെള്ളിയാഴ്ച രാത്രി പട്രോളിങ് നടത്തവെയാണ് ഇവരെ പിടികൂടിയത്. ബൈക്കില്‍... ![]()
പുഴമണ്ണ് മാഫിയയും സജീവം
ആലുവ: മണല്‍ മാഫിയയോടൊപ്പം, പുഴ തീരത്തെ മണ്ണ് കൊണ്ടുപോകുന്ന മാഫിയയും സജീവമാണ്. പെരിയാറിനു തീരത്തെ ഫലഭൂയിഷ്ഠമായ എക്കല്‍ മണ്ണ് മറ്റ്് ഉപയോഗങ്ങള്‍ക്കും മികച്ച നിലവാരം പുലര്‍ത്തുന്നതാണ് മണ്ണ് മാഫിയയും സജീവമാകാന്‍ കാരണം. കേരളത്തിലെ വിവിധ പ്രദേശങ്ങളിലേയ്ക്കും തമിഴ്‌നാട്ടിലേയ്ക്കുമാണ്... ![]() ![]()
അനധികൃത മണ്ണ് ഖനനവും വയല്‍ നികത്തലും; മൂന്ന് വാഹനങ്ങള്‍ പിടികൂടി
കോതമംഗലം: പിണ്ടിമന പഞ്ചായത്തില്‍ അനധികൃത മണ്ണ് ഖനനം നടത്തി വയല്‍നികത്തല്‍ നടത്തി ക്കൊണ്ടിരുന്ന മൂന്ന് ടിപ്പറുകളും ഒരു മണ്ണുമാന്തി യന്ത്രവും റൂറല്‍ എസ്.പി.യുടെ പ്രത്യേക സ്‌ക്വാഡ് പിടികൂടി. മാലിപ്പാറ പള്ളിക്ക് സമീപം ഒരു വ്യക്തിയുടെ പുരയിടത്തില്‍ നിന്ന് മണ്ണെടുത്ത്... ![]()
സരിതയുടെ കത്ത് പിടിച്ചെടുത്ത് തുടരന്വേഷണം നടത്തണമെന്ന് ബിജു രാധാകൃഷ്ണന്‍
ചേര്‍ത്തല: സോളാര്‍ കേസില്‍ വിവാദമായ സരിതയുടെ കത്ത് പിടിച്ചെടുത്ത് തുടരന്വേഷണം നടത്തണമെന്ന് കേസിലെ കൂട്ടുപ്രതിയും സരിതയുടെ മുന്‍ഭര്‍ത്താവുമായ ബിജു രാധാകൃഷ്ണന്‍ പറഞ്ഞു. ചെക്കുകേസുമായി ബന്ധപ്പെട്ട് ചേര്‍ത്തല കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്നപ്പോള്‍ മാധ്യമപ്രവര്‍ത്തകരോട്... ![]()
ഗേറ്റ് ഇടിച്ചുപൊളിച്ച് കാര്‍ റെയില്‍വേ ട്രാക്കിലേക്ക്; ഡ്രൈവര്‍ അറസ്റ്റില്‍
ചെങ്ങന്നൂര്‍: ചെറിയനാട്ടെ ലവല്‍ക്രോസ് ഇടിച്ചു പൊളിച്ച് കാര്‍ റയില്‍വേ ട്രാക്കിലേക്ക് കയറ്റിയതുമായി ബന്ധപ്പെട്ട് ഡ്രൈവര്‍ അറസ്റ്റില്‍. മാവേലിക്കര വെട്ടിയാര്‍ കൊയ്പള്ളില്‍ പുതിയവീട്ടില്‍ രഘുനാഥക്കുറുപ്പിനെ (45) ആണ് ആര്‍.പി.എഫ്. എസ്.ഐ. എസ്.അരുണന്‍ അറസ്റ്റ് ചെയ്തത്.... ![]() ![]()
ആരോഗ്യ സര്‍വകലാശാല രജിസ്ട്രാര്‍ കൈക്കൂലിക്കേസില്‍ അറസ്റ്റില്‍
തൃശ്ശൂര്‍: ആരോഗ്യ സര്‍വകലാശാല രജിസ്ട്രാര്‍ ഡോ. ഐപ്പ് വര്‍ഗ്ഗീസിനെ വിജിലന്‍സ് അറസ്റ്റുചെയ്തു. ഇദ്ദേഹം കൈക്കൂലി വാങ്ങുന്ന ദൃശ്യങ്ങള്‍ മാതൃഭൂമി ചാനല്‍ പുറത്തുവിട്ടതിന്റെ അടിസ്ഥാനത്തിലുള്ള കേസിലാണ് അറസ്റ്റ്. വ്യാഴാഴ്ച ഉച്ചയോടെ അറസ്റ്റിലായ ഇദ്ദേഹത്തെ വെള്ളിയാഴ്ച... ![]()
തട്ടിക്കൊണ്ടുപോയി മര്‍ദിച്ചതായി പരാതി
സുല്‍ത്താന്‍ബത്തേരി: സ്വകാര്യ ധനമിടപാട് സ്ഥാപന ഉടമസ്ഥനെയും കൂട്ടാളികളെയും എട്ടംഗസംഘം തട്ടിക്കൊണ്ടുപോയി മര്‍ദിച്ചതായി പരാതി. ബത്തേരിയില്‍ സ്വകാര്യ പണമിടപാട് സ്ഥാപനം നടത്തുന്ന കുപ്പാടി നീര്‍ച്ചാല്‍ വേണുനാഥന്‍ !(52), ഒപ്പമുണ്ടായിരുന്ന കുപ്പാടി ഇടയാട്ടുതൊടിയില്‍... ![]()
മക്കളെ ബലാത്സംഗം ചെയ്ത കേസില്‍ ഇരട്ട ജീവപര്യന്തം
കോയമ്പത്തൂര്‍: മക്കളെ ബലാത്സംഗംചെയ്ത കേസില്‍ പ്രതിക്ക് കോയമ്പത്തൂര്‍ മഹിളാ കോടതി ഇരട്ട ജീവപര്യന്തം വിധിച്ചു. 35കാരനായ അച്ഛന്‍ പതിനേഴും പന്ത്രണ്ടും വയസ്സായ മക്കളെ അഞ്ചുവര്‍ഷം മുമ്പ് ബലാത്സംഗംചെയ്ത കേസിലാണ് ശിക്ഷ. ആദ്യഭാര്യയോട് വിടപറഞ്ഞ യുവാവ് വീണ്ടും വിവാഹംചെയ്തു.... ![]() |