Crime News

വിവിധ കേസുകളിലെ പ്രതി അറസ്റ്റില്‍

Posted on: 29 Apr 2015


നാഗര്‍കോവില്‍: കൊലക്കേസുകള്‍ ഉള്‍പ്പെടെ നിരവധി കേസുകളിലെ പ്രതിയായ തെന്‍താമരക്കുളം കരുംപാട്ടൂര്‍ ശെല്‍വ കുമാറിനെ (30) പോലീസ് അറസ്റ്റുചെയ്തു. 2011ലെ ഇരട്ടകൊലപാതകത്തില്‍ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ ശെല്‍വകുമാര്‍ ഒളിവിലായിരുന്നു. ഇതിനിടെ വധശ്രമം ഉള്‍പ്പെടെ നിരവധി കേസുകളില്‍പ്പെട്ട് പോലീസ് അന്വേഷിച്ചുവരികയുമായിരുന്നു. തിങ്കളാഴ്ച കരമ്പവിളയില്‍ ഒരു യുവാവിനെ വെട്ടിപരിക്കേല്‍പ്പിച്ച് പണം തട്ടിയെടുത്തെന്ന പരാതിയെ തുടര്‍ന്ന് പോലീസ് നടത്തിയ തിരച്ചിലിലാണ് ശെല്‍വകുമാര്‍ പിടിയിലായത്. തിരുനെല്‍വേലി, തൂത്തുക്കുടി ജില്ലകളിലെ വിവിധ കേസുകളിലും ശെല്‍വകുമാര്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.

 

 




MathrubhumiMatrimonial