അടഞ്ഞുകിടന്നിരുന്ന വീട്ടില്‍നിന്ന് അഞ്ചുപവന്‍ സ്വര്‍ണവും പണവും അപഹരിച്ചു
Posted on: 19 Apr 2015
പൂച്ചാക്കല്‍: അടഞ്ഞുകിടന്നിരുന്ന വീട്ടില്‍നിന്ന് അഞ്ചുപവന്‍ സ്വര്‍ണാഭരണങ്ങളും 4000 രൂപയും മോഷണം നടത്തി.
പാണാവള്ളി പഞ്ചായത്ത് ഒന്നാം വാര്‍ഡില്‍ തൃച്ചാറ്റുകുളം കാരിപ്പോഴി ദേവീകൃപയില്‍ ബി.എസ്.എന്‍.എല്‍. ജീവനക്കാരന്‍ എല്‍.ബി. ഷണ്മുഖന്റെ വീട്ടില്‍നിന്നാണ് സ്വര്‍ണവും പണവും അപഹരിച്ചത്. ബാങ്ക് ലോക്കറിന്റെ താക്കോലും കാണാതായിട്ടുണ്ട്.
ഷണ്മുഖനും അമ്മയും ഭാര്യയും മക്കളും അടങ്ങുന്ന കുടുംബം വിഷുവിനോടനുബന്ധിച്ച് ഗുരുവായൂരില്‍ ക്ഷേത്രദര്‍ശനത്തിന് പോയിരിക്കുകയായിരുന്നു.
ചൊവ്വാഴ്ച ഗുരുവായൂരേക്ക് പോയ കുടുംബം വെള്ളിയാഴ്ച രാത്രി മടങ്ങിയെത്തിയപ്പോള്‍ രണ്ടുനില വീടിന്റെ മുന്‍വാതില്‍ കുത്തിപ്പൊളിച്ച നിലയില്‍ കാണപ്പെട്ടു. കിടപ്പുമുറിയിലെ അലമാരയും മറ്റ് മുറികളിലെ അലമാരകളും കുത്തിത്തുറന്ന നിലയിലും കാണപ്പെട്ടു.
ബെഡ്‌റൂമിലെ അലമാരയില്‍നിന്നാണ് സ്വര്‍ണവും പണവും അപഹരിച്ചത്. വീട്ടിനുള്ളിലെ എല്ലാ അലമാരകളിലെയും സാധനങ്ങള്‍ കള്ളന്മാര്‍ പുറത്തെടുത്ത് നോക്കിയനിലയില്‍ ചിന്നിച്ചിതറിയിട്ടുണ്ട്. സംഭവമറിഞ്ഞ് ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും പരിശോധന നടത്തി. വീട്ടില്‍നിന്ന് ഏഴ് വിരലടയാളങ്ങള്‍ ലഭിച്ചു. വീട്ടിനുള്ളില്‍ ഓടിയ പോലീസ് നായ, വീടിന്റെ വടക്കുഭാഗത്തെ മതിലിന് സമീപത്ത് നിന്നു. ചേര്‍ത്തല സി.ഐ. നവാസ്, പൂച്ചാക്കല്‍ എസ്.ഐ. എ.വി. ബിജു എന്നിവരുടെ നേതൃത്വത്തില്‍ അന്വേഷണം തുടങ്ങി.