Crime News

സ്റ്റേഷന്‍ ആക്രമിച്ച ഗുണ്ട നാട്ടുകാര്‍ക്ക് ഭീഷണി

Posted on: 24 Apr 2015


കാഞ്ഞിരംകുളം: പോലീസ് സ്റ്റേഷന്‍ ആക്രമിച്ച ഗുണ്ട ഷിബു എസ്.നായര്‍ നാട്ടുകാര്‍ക്കാകെ ഭീഷണിയെന്ന് പോലിസ്. കോടതിയില്‍െവച്ച് എസ്‌കോര്‍ട്ട് വന്ന പോലീസിനെ ആക്രമിച്ച കേസില്‍ ജയിലിലായിരുന്നു ഇയാള്‍. പുറത്തിറങ്ങി മൂന്നാം ദിവസമാണ് കടയുടമയെ കൊലപ്പെടുത്താന്‍ ശ്രമം നടത്തിയത്. ആള്‍മാറാട്ടം, പിടിച്ചുപറി, മോഷണം, പാസ്റ്റര്‍ ചമഞ്ഞ് തട്ടിപ്പ് തുടങ്ങി നിരവധി തരത്തിലുള്ള കേസുകളാണ് ഇയാള്‍ക്കെതിരെയുള്ളത്. ജയിലിലായി പുറത്തിറങ്ങിയാല്‍ ഉടന്‍ പുതിയ രീതിയിലുള്ള തട്ടിപ്പ് തുടങ്ങുമെന്ന് പോലീസ് പറയുന്നു. പിടികൂടി സ്റ്റേഷനില്‍ എത്തിച്ചാല്‍ ആത്മഹത്യാശ്രമം നടത്തുന്നതും ഇയാളുടെ രീതിയാണെന്നും പോലീസ് പറഞ്ഞു. ഇയാള്‍ എപ്പോഴും ശരീരത്തില്‍ ബ്ലേഡ് ഒളിപ്പിച്ചാണ് യാത്ര. ഇതുകൊണ്ടാണ് ആത്മഹത്യാശ്രമവും മറ്റുള്ളവരെ ആക്രമിക്കലും. ഏതാനും വര്‍ഷം മുമ്പ് ഇയാളെ കാഞ്ഞിരംകുളം സ്റ്റേഷനില്‍ പിടികൂടിയിരുന്നു. അന്നും സ്റ്റേഷനില്‍ ഇയാള്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരുന്നു. അതുകൊണ്ടുതന്നെ ഇയാളെ കരുതല്‍തടങ്കലില്‍ പാര്‍പ്പിക്കാനുള്ള നടപടികളാണ് പോലീസ് ആരംഭിച്ചിട്ടുള്ളത്.

 

 




MathrubhumiMatrimonial