Crime News

ബംഗാള്‍ സ്വദേശി കഞ്ചാവുമായി പിടിയില്‍

Posted on: 20 Apr 2015


ചങ്ങനാശ്ശേരി : പായിപ്പാട് വെള്ളാപ്പള്ളി ഭാഗത്തുനിന്ന് പതിമൂന്ന് ഗ്രാം കഞ്ചാവുമായി ബംഗാള്‍ സ്വദേശിയെ തൃക്കൊടിത്താനം പോലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച രാത്രിയില്‍ പോലീസ് പട്രോളിങ് നടത്തുന്നതിനിടയിലാണ് കഞ്ചാവുമായി മുഹമ്മദ് സൈനുദ്ദീന്‍ (33) നെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

 

 




MathrubhumiMatrimonial