Crime News

പുഴമണ്ണ് മാഫിയയും സജീവം

Posted on: 18 Apr 2015


ആലുവ: മണല്‍ മാഫിയയോടൊപ്പം, പുഴ തീരത്തെ മണ്ണ് കൊണ്ടുപോകുന്ന മാഫിയയും സജീവമാണ്.
പെരിയാറിനു തീരത്തെ ഫലഭൂയിഷ്ഠമായ എക്കല്‍ മണ്ണ് മറ്റ്് ഉപയോഗങ്ങള്‍ക്കും മികച്ച നിലവാരം പുലര്‍ത്തുന്നതാണ് മണ്ണ് മാഫിയയും സജീവമാകാന്‍ കാരണം. കേരളത്തിലെ വിവിധ പ്രദേശങ്ങളിലേയ്ക്കും തമിഴ്‌നാട്ടിലേയ്ക്കുമാണ് പ്രധാനമായും പുഴമണ്ണ് കൊണ്ടുപോകുന്നത്. ഇഷ്ടികക്കളങ്ങളിലേയ്ക്ക് മാത്രമല്ല, ടെറാക്കോട്ട ഉല്‍പന്നങ്ങള്‍ മുതല്‍ സോപ്പുപൊടി വരെ നിര്‍മിക്കാന്‍ ഈ മണ്ണ് ഉപയോഗിക്കുന്നു. പുഴ തീരത്തെ മണ്ണ്് മാറ്റുന്നത് പുഴയുടെ സ്വാഭാവികമായ ഒഴുക്കിന് ഭീഷണിയാകുന്നുണ്ട്.

 

 




MathrubhumiMatrimonial