Crime News

പത്തുരൂപ നല്‍കിയില്ല; സഹവിദ്യാര്‍ഥികള്‍ 11കാരന്റെ കഴുത്തിന് മുറിവേല്പിച്ചു

Posted on: 19 Apr 2015


പഴനി: വടമധുരയ്ക്കുസമീപം ചെലവിനായി പത്തുരൂപ കൊടുക്കാത്ത ദേഷ്യത്തിന് വിദ്യാര്‍ഥിയുടെ കഴുത്തില്‍ സഹവിദ്യാര്‍ഥികള്‍ മുറിവേല്പിച്ചു.

ദിണ്ടിക്കല്‍ ജില്ലയിലെ സീത്തപ്പട്ടിക്കടുത്തെ പഴനിയപ്പന്റെ മകന്‍ മുത്തപ്പനാണ് (11) പരിക്കേറ്റത്. മുത്തപ്പന്‍ തെന്നംപട്ടി സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ആറാംക്ലാസ് വിദ്യാര്‍ഥിയാണ്. ഒപ്പം പഠിക്കുന്ന നാല് വിദ്യാര്‍ഥികള്‍ മുത്തപ്പന്റെയടുത്ത് ചെലവിനായി പത്തുരൂപ ചോദിച്ചിരുന്നു. പണം കൊടുക്കാത്ത ദേഷ്യത്തിന് ഇവര്‍ സ്‌കൂള്‍ കഴിഞ്ഞ് പുറത്തുവന്ന മുത്തപ്പന്റെ കഴുത്തില്‍ ബ്ലേഡുകൊണ്ട് മുറിവേല്പിക്കുകയായിരുന്നു.

ബോധംകെട്ട് താഴെവീണ മുത്തപ്പനെ അടുത്തുള്ള കുഴിയിലേക്ക് ഇവര്‍ തള്ളിയിട്ടു. അമ്മ രാജേശ്വരിയാണ് കഴുത്തില്‍ മുറിവേറ്റനിലയില്‍ മുത്തപ്പനെ കണ്ടെത്തിയത്. ദിണ്ടിക്കല്‍ സര്‍ക്കാര്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.



 

 




MathrubhumiMatrimonial