Crime News

കാസര്‍കോട്ടെ ബാങ്ക് കവര്‍ച്ചശ്രമം; പ്രതിയുടെ രേഖാചിത്രം പുറത്തുവിട്ടു

Posted on: 03 May 2015


കാസര്‍കോട്: കാസര്‍കോട് സര്‍വീസ് സഹകരണ ബാങ്കിന്റെ തായലങ്ങാടി ശാഖയില്‍ കവര്‍ച്ച നടത്താന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതിയുടെ രേഖാചിത്രം പോലീസ് പുറത്തുവിട്ടു. ബാങ്കിലെ സി.സി.ടി.വിയില്‍ പതിഞ്ഞത് ഒരാളുടെ ദൃശ്യം മാത്രമാണെന്ന് പോലീസ് അറിയിച്ചു. ഈ ദൃശ്യം അടിസ്ഥാനമാക്കിയാണ് കോഴിക്കോട്ടെ ചിത്രകാരന്റെ സഹായത്തോടെ പോലീസ് രേഖാചിത്രം തയ്യാറാക്കിയത്.
പ്രതികള്‍ സി.സി.ടി.വി.ക്യാമറ തകര്‍ത്തതിനാല്‍ മറ്റു പ്രതികളുടെ ചിത്രം പതിഞ്ഞിട്ടില്ല.

ബാങ്കിന്റെ പിറകുവശത്തെ ജനാല അഴിച്ചുമാറ്റി ഗ്രില്‍സ് മുറിച്ചാണ് മോഷ്ടാക്കള്‍ ബാങ്കിനകത്ത് കയറിയത്. ബാങ്കിന്റെ ലോക്കര്‍ തകര്‍ക്കാനുള്ള മോഷ്ടാക്കളുടെ ശ്രമം വിജയിച്ചില്ല. അന്വേഷണം പോലീസ് ഊര്‍ജിതമാക്കി. വിരലടയാള വിദഗ്ധരുടെ സഹായവും തേടിയിട്ടുണ്ട്.

 

 




MathrubhumiMatrimonial