Crime News

മക്കളെ ബലാത്സംഗം ചെയ്ത കേസില്‍ ഇരട്ട ജീവപര്യന്തം

Posted on: 12 Apr 2015


കോയമ്പത്തൂര്‍: മക്കളെ ബലാത്സംഗംചെയ്ത കേസില്‍ പ്രതിക്ക് കോയമ്പത്തൂര്‍ മഹിളാ കോടതി ഇരട്ട ജീവപര്യന്തം വിധിച്ചു.
35കാരനായ അച്ഛന്‍ പതിനേഴും പന്ത്രണ്ടും വയസ്സായ മക്കളെ അഞ്ചുവര്‍ഷം മുമ്പ് ബലാത്സംഗംചെയ്ത കേസിലാണ് ശിക്ഷ. ആദ്യഭാര്യയോട് വിടപറഞ്ഞ യുവാവ് വീണ്ടും വിവാഹംചെയ്തു. മധുക്കരയിലായിരുന്നു താമസം. നിരന്തരമായ വഴക്കുകാരണം രണ്ടാം ഭാര്യയും യുവാവിനെ ഉപേക്ഷിച്ച് പോയി. മദ്യപാനിയായ പ്രതി ആദ്യ ഭാര്യയിലെ പ്ലസ് ടുവില്‍ പഠിക്കുന്ന മകളെ ബലാത്സംഗം ചെയ്തുവെന്നാണ് കേസ്.

അതിനിടെ യുവാവിന്റെ വിരുദുനഗറിലെ ഒരു ബന്ധു ജോലിതേടി കോയമ്പത്തരില്‍വന്ന് കൂടെ താമസം തുടങ്ങി. 2013 ഡിസംബറിലായിരുന്നു സംഭവം. പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുന്ന കാര്യം മനസ്സിലാക്കിയ ബന്ധുക്കളുടെ സഹായത്തോടെ കുട്ടിയെ ഹോസ്റ്റലില്‍ താമസിപ്പിച്ച് പഠിക്കാന്‍ സഹായിച്ചു.

മൂത്തപെണ്‍കുട്ടി ഹോസ്റ്റലിലേക്ക് മാറി താമസം തുടങ്ങിയതോടെ യുവാവ് പന്ത്രണ്ടുകാരിയായ മകളെ ബലാത്സംഗം ചെയ്യുകയായിരുന്നു. അതോടൊപ്പം ആദ്യ ഭാര്യയിലെ മകളെ കാണാനില്ലെന്ന് വെറൈറ്റിഹാള്‍ പോലീസില്‍ പരാതിയും നല്‍കി. പോലീസന്വേഷണത്തില്‍ പെണ്‍കുട്ടിയെ ഹോസ്റ്റലില്‍ കണ്ടെത്തി. അന്വേഷിച്ചപ്പോള്‍ അച്ഛനില്‍നിന്നുണ്ടായ അനുഭവങ്ങള്‍ക്കുപുറമെ ബന്ധുവും കുട്ടിയെ ബലാത്സംഗം ചെയ്തതായി പോലീസ് കണ്ടെത്തി.

അച്ഛന്റെയും ബന്ധുവിന്റെയും പേരില്‍ കുട്ടികളെ ബലാത്സംഗം ചെയ്തതിന് വനിതാ പോലീസ് കേസെടുത്തു. മഹിളാകോടതി ജഡ്ജി എം.വി. സുബ്രഹ്മണ്യം പെണ്‍കുട്ടികളുടെ അച്ഛന് ഇരട്ട ജീവപര്യന്തം വിധിച്ച് 20,000രൂപ പിഴയും ചുമത്തി. പിഴയടയ്ക്കാതിരുന്നാല്‍ ആറുമാസംകൂടി ജയില്‍ശിക്ഷ അനുഭവിക്കണം.

മക്കള്‍ക്ക് ഒരുലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ കോടതി സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ബന്ധുവായ യുവാവിനെ കോടതി വെറുതെവിട്ടു. ഇയാള്‍ക്കെതിരായ ആരോപണം തെളിയിക്കപ്പെട്ടില്ല.

 

 




MathrubhumiMatrimonial