സരിതയുടെ കത്ത് പിടിച്ചെടുത്ത് തുടരന്വേഷണം നടത്തണമെന്ന് ബിജു രാധാകൃഷ്ണന്‍
Posted on: 18 Apr 2015
ചേര്‍ത്തല: സോളാര്‍ കേസില്‍ വിവാദമായ സരിതയുടെ കത്ത് പിടിച്ചെടുത്ത് തുടരന്വേഷണം നടത്തണമെന്ന് കേസിലെ കൂട്ടുപ്രതിയും സരിതയുടെ മുന്‍ഭര്‍ത്താവുമായ ബിജു രാധാകൃഷ്ണന്‍ പറഞ്ഞു. ചെക്കുകേസുമായി ബന്ധപ്പെട്ട് ചേര്‍ത്തല കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്നപ്പോള്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ബിജു.
ഇത്തരത്തില്‍ ഒരന്വേഷണം ഉണ്ടായാല്‍ മന്ത്രിമാരടക്കം പല പ്രമുഖരും കുടുങ്ങുമെന്നും കേസുമായി ബന്ധപ്പെട്ട് ശനിയാഴ്ച തിരുവനന്തപുരം സി.ജെ.എം. കോടതിയില്‍ 164-ാം വകുപ്പുപ്രകാരം മൊഴി നല്‍കുമെന്നും ബിജു പറഞ്ഞു. കേസിലെ കൂടുതല്‍ വിവരങ്ങള്‍ കോടതിയില്‍ നല്‍കും.
കേസില്‍ മുഖ്യമന്ത്രിക്ക് ബന്ധമുണ്ടെന്ന തൃശ്ശൂര്‍ സ്വദേശി മണിലാലിന്റെ ആരോപണം ശരിയാണ്. തന്റെ ഫോണില്‍ കിട്ടാതെ വന്നപ്പോള്‍ മണിലാലിന്റെ ഫോണില്‍ വിളിച്ചാണ് മുഖ്യമന്ത്രി എറണാകുളം ഗസ്റ്റ് ഹൗസില്‍ കൂടിക്കാഴ്ചയ്ക്ക് വിളിച്ചത്. പ്രശ്‌നങ്ങള്‍ വഷളാക്കാതെ പരിഹരിക്കണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചതായും ബിജു പറഞ്ഞു. കൂടിക്കാഴ്ച നടക്കുമ്പോള്‍ മണിലാല്‍ മുറിക്ക് വെളിയിലുണ്ടായിരുന്നു. ഇക്കാര്യങ്ങളടക്കം കോടതിയില്‍ നല്‍കുമെന്നും ബിജു പറഞ്ഞു.