കാണാതായ പെണ്‍കുട്ടികളെ കണ്ടെത്തി; ഓട്ടോ ഡ്രൈവര്‍ കസ്റ്റഡിയിലെന്ന് സൂചന
Posted on: 29 Apr 2015
ചാത്തന്നൂര്‍: കാണാതായ സ്‌കൂള്‍ വിദ്യാര്‍ഥിനികളെ കഴിഞ്ഞദിവസം രാത്രിയില്‍ കാരംകോട് ശീമാട്ടി ജങ്ഷനില്‍ കണ്ടെത്തി. നാട്ടുകാരുടെ ഇടപെടലിനെ തുടര്‍ന്ന് ചാത്തന്നൂര്‍ പോലീസ് ഇവരെ കസ്റ്റഡിയിലെടുത്തു. പെണ്‍കുട്ടികളെ കാണാതായ സംഭവവുമായി ബന്ധപ്പെട്ട് ഓട്ടോറിക്ഷ ഡ്രൈവര്‍ പോലീസിന്റെ കസ്റ്റഡിയിലായെന്ന് സൂചനയുണ്ട്.
എട്ടാം ക്ലാസ് വിദ്യാര്‍ഥിനികളെ നാലുദിവസം മുമ്പാണ് കാണാതായത്. 13 കാരായ ഇവര്‍ ചാത്തന്നൂര്‍ സ്റ്റാന്‍ഡിലെ രണ്ട് ഓട്ടോ ഡ്രൈവര്‍മാരുമായാണ് കറങ്ങാന്‍ പോയതെന്ന് പോലീസ് പറഞ്ഞു. പെണ്‍കുട്ടികളെ കഴിഞ്ഞദിവസം രാത്രി ശീമാട്ടി ജങ്ഷനില്‍ കൊണ്ടുവിട്ടശേഷം ഓട്ടോ ഡ്രൈവര്‍മാര്‍ മുങ്ങുകയായിരുന്നു. രാത്രി രണ്ട് പെണ്‍കുട്ടികള്‍ ശീമാട്ടി ജങ്ഷനില്‍ നില്‍ക്കുന്നത് കണ്ട നാട്ടുകാര്‍ ഇവരെ തടഞ്ഞുവച്ച് ചാത്തന്നൂര്‍ പോലീസിനെ അറിയിച്ചു.
പോലീസെത്തി പെണ്‍കുട്ടികളെ കസ്റ്റഡിയിലെടുത്തു. തുടര്‍ന്ന് ചോദ്യം ചെയ്തപ്പോള്‍ വിവരങ്ങള്‍ പറഞ്ഞു.
പെണ്‍കുട്ടികളെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയശേഷം പോലീസ് പരവൂര്‍ കോടതിയില്‍ ഹാജരാക്കി. കോടതി പെണ്‍കുട്ടികളെ അച്ഛനമ്മമാര്‍ക്കൊപ്പം വിട്ടയച്ചു.