Crime News

തട്ടിക്കൊണ്ടുപോയി മര്‍ദിച്ചതായി പരാതി

Posted on: 12 Apr 2015


സുല്‍ത്താന്‍ബത്തേരി: സ്വകാര്യ ധനമിടപാട് സ്ഥാപന ഉടമസ്ഥനെയും കൂട്ടാളികളെയും എട്ടംഗസംഘം തട്ടിക്കൊണ്ടുപോയി മര്‍ദിച്ചതായി പരാതി. ബത്തേരിയില്‍ സ്വകാര്യ പണമിടപാട് സ്ഥാപനം നടത്തുന്ന കുപ്പാടി നീര്‍ച്ചാല്‍ വേണുനാഥന്‍ !(52), ഒപ്പമുണ്ടായിരുന്ന കുപ്പാടി ഇടയാട്ടുതൊടിയില്‍ അലവി (48), ബത്തേരി ചേനംകുന്നേല്‍ മാധവന്‍ !(57) എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. ഇവരില്‍നിന്നും സംഘം മോചനദ്രവ്യമായി 89,000 രൂപയും രണ്ട് സ്വര്‍ണമോതിരവും വാങ്ങിയെടുത്തതായും പറയുന്നു.

ക്രൂരമായി മര്‍ദനമേറ്റ വേണുനാഥനും അലവിയും ബത്തേരി താലൂക്ക് ആസ്പത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ ബത്തേരി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വെള്ളിയാഴ്ച രാത്രി 7.30-നാണ് സംഭവം.

 

 




MathrubhumiMatrimonial