Crime News
മന്ത്രിയുടെ പി.എ. ചമഞ്ഞ് വന്‍ തട്ടിപ്പ്: രണ്ടുപേര്‍ പിടിയില്‍

മയ്യഴി: മന്ത്രിയുടെ പി.എ.ആയും ഗണ്‍മാനായും അഭിഭാഷകനുമായുമൊക്കെ തെറ്റിദ്ധരിപ്പിച്ച് വന്‍ തട്ടിപ്പ് നടത്തിയ സംഘത്തിലെ രണ്ടുപേര്‍ മാഹി പോലീസിന്റെ പിടിയിലായി. മാഹിയിലും കേരളത്തിന്റെ വിവിധ ഭാഗങ്ങളിലുമായി ഒട്ടേറെ തട്ടിപ്പുകളാണ് നാല് മാസത്തിനകം സംഘത്തിന്റെ നേതൃത്വത്തില്‍...



വിദ്യാര്‍ഥിനികളുടെ മരണം: അന്വേഷണം കോടതിയുടെ നിരീക്ഷണത്തില്‍ വേണമെന്ന് ഹര്‍ജി

ഒറ്റപ്പാലം: കോന്നിയിലെ വിദ്യാര്‍ഥിനികള്‍ മരണപ്പെട്ട സംഭവത്തില്‍ പോലീസന്വേഷണം കോടതിയുടെ നിരീക്ഷണത്തില്‍ വേണമെന്നാവശ്യപ്പെട്ട് കോടതിയില്‍ ഹര്‍ജി. തൃശ്ശൂര്‍ തിരൂരിലെ പി.ഡി. ജോസഫ്, ഒറ്റപ്പാലം ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് ഹര്‍ജി നല്‍കിയത്. കേസില്‍...



കോന്നി സംഭവം: മനോജ് ഏബ്രഹാമിനെ അന്വേഷണച്ചുമതലയില്‍ നിന്ന് ഒഴിവാക്കി

കോന്നി: കോന്നി സംഭവത്തിന്റെ അന്വേഷണത്തിനായി പ്രത്യേക വനിതാ പോലീസ് ഉദ്യോഗസ്ഥരുടെ അന്വേഷണസംഘത്തെ നിയമിച്ചതായി മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. മരിച്ച വിദ്യാര്‍ത്ഥിനിയുടെ വീട് വ്യാഴാഴ്ച രാത്രി സന്ദര്‍ശിച്ച ശേഷമാണ് മന്ത്രി ഇത് അറിയിച്ചത്. എം.എസ്.പി. കമാന്‍ഡന്റ്...



മാതൃത്വം വില്പനയ്ക്ക്; ചീഫ് സെക്രട്ടറി അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

കൊച്ചി: നിര്‍ധനരായ സ്ത്രീകളെ കബളിപ്പിച്ച് ഗര്‍ഭപാത്രം വാടകയ്ക്ക് നല്‍കി ഏജന്റുമാര്‍ നടത്തുന്ന തട്ടിപ്പിനെ കുറിച്ച് അന്വേഷിക്കാന്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ചീഫ് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കി. വിഷയം ശരിയായി പഠിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന്...



സോളാര്‍ കേസ്: സരിതയുടെ ശിക്ഷയ്ക്ക് സോപാധിക സ്റ്റേ

പത്തനംതിട്ട: സോളാര്‍കേസില്‍ സരിത എസ്. നായരുടെ ശിക്ഷാവിധി പത്തനംതിട്ട ജില്ലാ കോടതി ഉപാധികളോടെ സ്റ്റേചെയ്തു. ആറന്മുള സ്വദേശിയും വിദേശമലയാളിയുമായ ബാബുരാജിനെ പറ്റിച്ച് 1.19 കോടിരൂപ തട്ടിച്ച കേസില്‍ സരിത എസ്. നായരെയും ബിജു രാധാകൃഷ്ണനെയും ആറുവര്‍ഷം കഠിനതടവിന് ശിക്ഷിച്ചിരുന്നു....



റിക്രൂട്ട്‌മെന്റ് കേസ്: തട്ടിപ്പ് നടത്തിയത് എറണാകുളത്തെ സ്ഥാപനത്തിന്റെ പേരില്‍

കാസര്‍കോട്: ഓസ്‌ട്രേലിയയിലെ പ്രമുഖ ഹോട്ടലുകളില്‍ ജോലി വാഗ്ദാനംചെയ്ത് തട്ടിപ്പ് നടത്തിയ കേസില്‍ പിടിയിലായ മുളിയാര്‍ കാട്ടിപ്പള്ളത്തെ ഷിബിനെ (19) കോടതി റിമാന്‍ഡുചെയ്തു. തൃശ്ശൂരില്‍ പിടിച്ചുപറിക്കേസിലും ഷിബിന്‍ പ്രതിയാണെന്ന് അന്വേഷണത്തില്‍ വ്യക്തമായി. തൃശ്ശൂര്‍...



പെണ്‍കുട്ടികളുടെ മരണം: പോലീസ് സംഘം ബംഗലൂരുവിലേക്ക് പോയി; ടാബ് എവിടൈയന്നത് കണ്ടെത്താനായില്ല

കോന്നി: പെണ്‍കുട്ടികളുടെ ദുരന്തം സംബന്ധിച്ച് അന്വേഷിക്കുന്ന പോലീസ് സംഘം ബംഗലൂരുവിലേക്ക് പോയി. അവിടെ ഉദ്യാനത്തില്‍ കുട്ടികള്‍ പോയി എന്ന വിവരം നേരത്തെ കിട്ടിയിരുന്നു. ഉദ്യാനത്തില്‍ കുട്ടികള്‍ സമയം ചെലവിട്ടത് സംബന്ധിച്ച് സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിക്കുകയാണ്...



ബെളിഞ്ച ഇരട്ടക്കൊലക്കേസിലെ പ്രതി മരിച്ചു

മുള്ളേരിയ: 1996 ഡിസംബര്‍ അഞ്ചിന് ബെളിഞ്ചയില്‍ നടന്ന ഇരട്ടക്കൊലക്കേസിലെ പ്രതി അന്തുഞ്ഞി (74) അസുഖത്തെത്തുടര്‍ന്ന് മരിച്ചു. ജിയില്‍ശിക്ഷയിലിരിക്കെ അസുഖത്തെത്തുടര്‍ന്ന് സുപ്രീംകോടതി നാലുമാസം മുമ്പ് ജാമ്യം അനുവദിച്ചിരുന്നു. കാസര്‍കോട് സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലിരിക്കെ...



14 കിലോ സ്വര്‍ണം കടത്തിയ വിമാന ജീവനക്കാരന്‍ അറസ്റ്റില്‍

നെടുമ്പാശ്ശേരി: കൊച്ചി വിമാനത്താവളം കേന്ദ്രീകരിച്ചുള്ള സ്വര്‍ണക്കടത്ത്് കേസില്‍ വിമാന ജീവനക്കാരന്‍ അറസ്റ്റില്‍. കോഴിക്കോട് മുക്കം സ്വദേശി ഷിനു രാജ്്് (27) ആണ് അറസ്റ്റിലായത്. ഇയാളുടെ നേതൃത്വത്തില്‍ 14 കിലോ സ്വര്‍ണം കടത്തിയിട്ടുള്ളതായി അന്വേഷണ സംഘം കണ്ടെത്തി. കൊച്ചിയില്‍...



കോട്ടയ്ക്കല്‍ പീഡനം: മാതാവും ഇടനിലക്കാരും കസ്റ്റഡിയില്‍

കോട്ടയ്ക്കല്‍: കോട്ടയ്ക്കലില്‍ പതിമൂന്നുകാരിയെ പീഡിപ്പിക്കാന്‍ കൂട്ടുനിന്ന കേസില്‍ മാതാവടക്കം മൂന്നുപേരെ പോലീസ്‌കസ്റ്റഡിയില്‍ വിട്ടു. കേസിലെ മുഖ്യകണ്ണികളും ഇടനിലക്കാരുമായ പറപ്പൂര്‍ സൂപ്പിബസാര്‍ കല്ലന്‍കുന്നന്‍ സൈതലവി(60), ഇന്ത്യനൂര്‍ പള്ളിത്തൊടി മുജീബ്...



സ്വര്‍ണക്കടത്ത്: വിമാനക്കമ്പനി ജീവനക്കാരന്‍ ഉടന്‍ അറസ്റ്റിലാകും

നെടുമ്പാശ്ശേരി: കൊച്ചി വിമാനത്താവളം കേന്ദ്രീകരിച്ച് നടക്കുന്ന സ്വര്‍ണക്കടത്ത് കേസില്‍ വിമാനക്കമ്പനി ജീവനക്കാരന്‍ ഉടന്‍ അറസ്റ്റിലാകുമെന്നറിയുന്നു. ദുബായില്‍ നിന്ന് സ്വര്‍ണം സ്ഥിരമായി കടത്തിക്കൊണ്ടുവരുന്ന വിമാനത്തിലെ ജീവനക്കാരനാണ് കസ്റ്റംസിന്റെ നിരീക്ഷണത്തിലുള്ളത്....



സഫിയ വധക്കേസ് : ഹംസയും ഭാര്യയുമുള്‍പ്പെടെ മൂന്ന് പേര്‍ കുറ്റക്കാര്‍, രണ്ട് പേരെ വെറുതെ വിട്ടു

കാസര്‍കോട്: കോളിളക്കം സൃഷ്ടിച്ച സഫിയ വധക്കേസില്‍ ഒന്നാം പ്രതി കാസര്‍കോട് മുളിയാര്‍ മാസ്തികുണ്ടിലെ കെ.സി.ഹംസ (50) ഉള്‍പ്പെടെ മൂന്ന് പേര്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. പതിമ്മൂന്ന് കാരിയായിരുന്ന സഫിയയെ കൊന്ന് കഷ്ണങ്ങളാക്കി കുഴിച്ചിട്ടു എന്ന കുറ്റം ഹംസക്കെതിരെ...



കവിയൂര്‍ കേസ്: സി.ബി.ഐ.യുടെ കണ്ടെത്തല്‍ കോടതി മൂന്നാമതും തള്ളി

* സി.ബി.ഐ. പ്രതിയുടെ വിവേകം കടമെടുത്തോയെന്ന് കോടതി * കേസ് വീണ്ടും അന്വേഷിക്കണം തിരുവനന്തപുരം: കവിയൂര്‍ കേസില്‍ സി.ബി.ഐ. സമര്‍പ്പിച്ച മൂന്നാമത് അന്വേഷണ റിപ്പോര്‍ട്ടും കോടതി തള്ളി. കേസ് പുതിയ ഉദ്യോഗസ്ഥന്‍ വീണ്ടും അന്വേഷിക്കണമെന്നും പ്രത്യേക സി.ബി.ഐ. കോടതി നിര്‍ദേശിച്ചു....



പത്രപ്രവര്‍ത്തകയ്ക്ക് നേരെ അതിക്രമം

തിരുവനന്തപുരം: ഭര്‍ത്താവിനൊപ്പം താമസിക്കുന്ന പത്രപ്രവര്‍ത്തകയ്ക്ക് നഗരത്തില്‍ സദാചാരപോലീസിന്റെ അതിക്രമം. 'മാധ്യമം' തിരുവനന്തപുരം യൂണിറ്റിലെ സബ് എഡിറ്റര്‍ ജിഷ എലിസബത്തിനും ഭര്‍ത്താവ് ജോണിനും നേരെയാണ് ഇതുണ്ടായത്. ഇതുസംബന്ധിച്ച് ഡി.സി.പി., സിറ്റി പോലീസ് കമ്മീഷണര്‍,...



കസ്റ്റഡി മരണം: പോലീസിന് വീഴ്ചയുണ്ടായെന്ന് ഡി.ജി.പി.

തിരുവനന്തപുരം: കോട്ടയത്ത് പോലീസ് കസ്റ്റ!ഡിയിലായിരുന്ന യുവാവ് മരിച്ച സംഭവത്തില്‍ പൊലീസിന്റെ ഭാഗത്ത് വീഴ്ചയുണ്ടായതായി സംസ്ഥാന പോലീസ് മേധാവി ടി.പി.സെന്‍കുമാര്‍ പറഞ്ഞു. വഴിയില്‍ കിടക്കുന്നയാളെ സ്റ്റേഷനിലേക്ക് കൊണ്ടുവരുന്നതിന് മുന്‍പ് വൈദ്യപരിശോധന നടത്താതിരുന്നതാണ്...



1.4 കിലോ കഞ്ചാവുമായി പിടിയില്‍

കുമളി: ആലപ്പുഴജില്ലയില്‍ വില്പനക്കാര്‍ക്ക് കഞ്ചാവ് എത്തിച്ചുകൊടുക്കുന്ന റാക്കറ്റിലെ മുഖ്യകണ്ണി ആലപ്പുഴ മഞ്ചേരി സ്‌നേഹതീരംവീട്ടില്‍ കൊച്ച് രാജേഷ് എന്ന് വിളിക്കുന്ന രാജേഷ് (31) 1.4കിലോ കഞ്ചാവുമായി അറസ്റ്റിലായി. തമിഴ്‌നാട്ടില്‍നിന്ന് കുമളിവഴി വരവെയാണ് എക്‌സൈസ്...






( Page 14 of 94 )



 

 




MathrubhumiMatrimonial