
കോട്ടയ്ക്കല്‍ പീഡനം: മാതാവും ഇടനിലക്കാരും കസ്റ്റഡിയില്‍
Posted on: 16 Jul 2015
![]() |
കോട്ടയ്ക്കല്‍ പീഡനക്കേസിലെ പ്രതികളെ മുഖംമറച്ച് തെളിവെടുപ്പിന് കൊണ്ടുവന്നപ്പോള്‍ |
കോട്ടയ്ക്കല്‍: കോട്ടയ്ക്കലില്‍ പതിമൂന്നുകാരിയെ പീഡിപ്പിക്കാന്‍ കൂട്ടുനിന്ന കേസില്‍ മാതാവടക്കം മൂന്നുപേരെ പോലീസ്‌കസ്റ്റഡിയില്‍ വിട്ടു.
കേസിലെ മുഖ്യകണ്ണികളും ഇടനിലക്കാരുമായ പറപ്പൂര്‍ സൂപ്പിബസാര്‍ കല്ലന്‍കുന്നന്‍ സൈതലവി(60), ഇന്ത്യനൂര്‍ പള്ളിത്തൊടി മുജീബ് റഹ്മാന്‍(22), പെണ്‍കുട്ടിയുടെ മാതാവ് എന്നിവരെയാണ് മലപ്പുറം ജുഡീഷ്യല്‍ ഒന്നാംക്‌ളാസ് മജിസ്േട്രറ്റ് കോടതി ബുധനാഴ്ച പോലീസ്‌കസ്റ്റഡിയില്‍ വിട്ടത്.
സൈതലവിയെയും പെണ്‍കുട്ടിയുടെ മാതാവിനെയും പീഡനംനടന്ന പുലിക്കോട്ടെ ക്വാര്‍ട്ടേഴ്‌സില്‍ കൊണ്ടുവന്ന് തെളിവെടുത്തു. ഇവരെ അന്വേഷണോദ്യോഗസ്ഥനായ തിരൂര്‍ സി.ഐ എം. മുഹമ്മദ്ഹനീഫയുടെ നേതൃത്വത്തില്‍ ചോദ്യംചെയ്തുവരികയാണ്.
പ്രതികളുടെ സുഹൃത്തുക്കളായ രണ്ടുപേരെ കേസുമായി ബന്ധപ്പെട്ട് കോട്ടയ്ക്കലില്‍നിന്ന് ചൊവ്വാഴ്ച പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇതിലൊരാള്‍ കേസിലെ മറ്റു പ്രതികള്‍ക്കൊപ്പം ക്വാര്‍ട്ടേഴ്‌സില്‍ പോയിട്ടുണ്ടെങ്കിലും നേരിട്ട് പങ്കുള്ളതിന് തെളിവുലഭിച്ചിട്ടില്ലെന്നാണ് പോലീസ് പറയുന്നത്. പെണ്‍കുട്ടിയുടെ മാതാവിന്റെ സാന്നിധ്യത്തിലും ഇവരെ പോലീസ് ചോദ്യംചെയ്തു. പെണ്‍കുട്ടിയെ പീഡിപ്പിച്ച കൂടുതല്‍പേരെ കണ്ടെത്താനാണ് പോലീസ് മൂന്നുപേരെയും കസ്റ്റഡിയിലെടുത്തത്. മൂന്നു പ്രതികളെയും വെള്ളിയാഴ്ച വൈകിട്ട് കോടതിയില്‍ ഹാജരാക്കും.
