Crime News

കസ്റ്റഡി മരണം: പോലീസിന് വീഴ്ചയുണ്ടായെന്ന് ഡി.ജി.പി.

Posted on: 13 Jul 2015


തിരുവനന്തപുരം: കോട്ടയത്ത് പോലീസ് കസ്റ്റ!ഡിയിലായിരുന്ന യുവാവ് മരിച്ച സംഭവത്തില്‍ പൊലീസിന്റെ ഭാഗത്ത് വീഴ്ചയുണ്ടായതായി സംസ്ഥാന പോലീസ് മേധാവി ടി.പി.സെന്‍കുമാര്‍ പറഞ്ഞു. വഴിയില്‍ കിടക്കുന്നയാളെ സ്റ്റേഷനിലേക്ക് കൊണ്ടുവരുന്നതിന് മുന്‍പ് വൈദ്യപരിശോധന നടത്താതിരുന്നതാണ് വീഴ്ച. അതുകൊണ്ടാണ് എസ്.ഐ.യെ സസ്‌പെന്‍ഡ് ചെയ്തത്.

സംഭവത്തെക്കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുന്നുണ്ട്. പൊലീസ് കംെപ്ലയിന്റ് അതോറിറ്റിയും അന്വേഷിക്കുന്നുണ്ട്. സംഭവത്തിന്റെ നിജസ്ഥിതി പോസ്റ്റ് മോര്‍ട്ടത്തിനുശേഷമേ അറിയാനാകൂ.

മദ്യപിച്ച് വഴിയില്‍ കിടക്കുന്നവരേയും മറ്റുള്ളവരേയുമൊക്കെ സ്റ്റേഷനിലേക്ക് കൊണ്ടുവരേണ്ട സാഹചര്യമുണ്ടാകും. ഇത്തരക്കാരെ കൊണ്ടുവരുന്നതിന് മുന്‍പ് മെഡിക്കല്‍ പരിശോധന നടത്തണം. ഇത്തരം സംഭവങ്ങള്‍ ഇനി ആവര്‍ത്തിക്കാതിരിക്കാനുള്ള നിര്‍ദേശം നല്‍കുമെന്നും സെന്‍കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.

 

 




MathrubhumiMatrimonial