സ്വര്‍ണക്കടത്ത്: വിമാനക്കമ്പനി ജീവനക്കാരന്‍ ഉടന്‍ അറസ്റ്റിലാകും
Posted on: 15 Jul 2015
നെടുമ്പാശ്ശേരി: കൊച്ചി വിമാനത്താവളം കേന്ദ്രീകരിച്ച് നടക്കുന്ന സ്വര്‍ണക്കടത്ത് കേസില്‍ വിമാനക്കമ്പനി ജീവനക്കാരന്‍ ഉടന്‍ അറസ്റ്റിലാകുമെന്നറിയുന്നു. ദുബായില്‍ നിന്ന് സ്വര്‍ണം സ്ഥിരമായി കടത്തിക്കൊണ്ടുവരുന്ന വിമാനത്തിലെ ജീവനക്കാരനാണ് കസ്റ്റംസിന്റെ നിരീക്ഷണത്തിലുള്ളത്.
വിമാനമിറങ്ങുന്ന യാത്രക്കാരെ ടെര്‍മിനലില്‍ എത്തിക്കുന്ന ബസ്സില്‍ സ്വര്‍ണം ഒളിപ്പിച്ച് കടത്തിയിരുന്ന സംഘത്തിന് സഹായങ്ങള്‍ ചെയ്തു നല്‍കിയിരുന്നത് ഈ വിമാന ജീവനക്കാരനാണെന്ന് കണ്ടെത്തിയിട്ടുണ്ട്്.
ബസ്സില്‍ ഒളിപ്പിച്ച് സ്വര്‍ണം കടത്തിയിരുന്ന ഗ്രൗണ്ട് ഹാന്‍ഡ്‌ലിങ് ജീവനക്കാരെയെല്ലാം അന്വേഷണ സംഘം പിടികൂടിയിരുന്നു. മൂവാറ്റുപുഴ സംഘത്തിനു വേണ്ടിയാണ് ഇവര്‍ സ്വര്‍ണം കടത്തിയിരുന്നത്.
സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് മൂന്ന് വിമാന ജീവനക്കാരെ നേരത്തെ അറസ്റ്റ് ചെയ്തിട്ടുണ്ട്്. ഒരു വിദേശ വിമാനക്കമ്പനിയില്‍ ജോലി നോക്കിയിരുന്ന ജീവനക്കാരന്‍ ഉള്‍പ്പെടെയാണ് മൂന്നുപേര്‍ നേരത്തേ അറസ്റ്റിലായത്. കേസില്‍ ഇതുവരെ 32 പേര്‍ അറസ്റ്റിലായിട്ടുണ്ട്്. 11 പേരെ കൂടി കിട്ടാനുണ്ട്. ഇതില്‍ രണ്ടുപേര്‍ മലപ്പുറം ജില്ലക്കാരാണ്. ബാക്കിയുള്ളവര്‍ എറണാകുളം ജില്ലക്കാരും.