Crime News

വിദ്യാര്‍ഥിനികളുടെ മരണം: അന്വേഷണം കോടതിയുടെ നിരീക്ഷണത്തില്‍ വേണമെന്ന് ഹര്‍ജി

Posted on: 18 Jul 2015


ഒറ്റപ്പാലം: കോന്നിയിലെ വിദ്യാര്‍ഥിനികള്‍ മരണപ്പെട്ട സംഭവത്തില്‍ പോലീസന്വേഷണം കോടതിയുടെ നിരീക്ഷണത്തില്‍ വേണമെന്നാവശ്യപ്പെട്ട് കോടതിയില്‍ ഹര്‍ജി. തൃശ്ശൂര്‍ തിരൂരിലെ പി.ഡി. ജോസഫ്, ഒറ്റപ്പാലം ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് ഹര്‍ജി നല്‍കിയത്. കേസില്‍ ആഗസ്ത് അഞ്ചിന് ഹര്‍ജിക്കാരന്റെ മൊഴിയെടുക്കും. പോലീസന്വേഷണത്തില്‍ വീഴ്ചയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി.

 

 




MathrubhumiMatrimonial