
പത്രപ്രവര്‍ത്തകയ്ക്ക് നേരെ അതിക്രമം
Posted on: 13 Jul 2015
തിരുവനന്തപുരം: ഭര്‍ത്താവിനൊപ്പം താമസിക്കുന്ന പത്രപ്രവര്‍ത്തകയ്ക്ക് നഗരത്തില്‍ സദാചാരപോലീസിന്റെ അതിക്രമം. 'മാധ്യമം' തിരുവനന്തപുരം യൂണിറ്റിലെ സബ് എഡിറ്റര്‍ ജിഷ എലിസബത്തിനും ഭര്‍ത്താവ് ജോണിനും നേരെയാണ് ഇതുണ്ടായത്. ഇതുസംബന്ധിച്ച് ഡി.സി.പി., സിറ്റി പോലീസ് കമ്മീഷണര്‍, മ്യൂസിയം സി.ഐ., എസ്.ഐ എന്നിവര്‍ക്ക് ജിഷ പരാതി നല്‍കി. ജവഹര്‍നഗര്‍ ഭഗവതി നഗറിലെ ജോണിന്റെ സ്വകാര്യസ്ഥാപനത്തിലാണ് ഇവര്‍ക്ക് എതിരെ കൈയേറ്റശ്രമം ഉണ്ടായത്. തെളിവായി താലിമാല കാണിച്ചിട്ടും ഫലമുണ്ടായില്ല. സംഭവം മാധ്യമപ്രവര്‍ത്തകര്‍ അറിഞ്ഞ് വിവരം മ്യൂസിയം പോലീസിനെ അറിയിച്ചു. മ്യൂസിയം എസ്.ഐ. സജി ശങ്കറിന്റെ നേതൃത്വത്തില്‍ പോലീസെത്തിയാണ് സംഘത്തില്‍നിന്ന് ഇരുവരെയും രക്ഷിച്ചത്.
