Crime News

14 കിലോ സ്വര്‍ണം കടത്തിയ വിമാന ജീവനക്കാരന്‍ അറസ്റ്റില്‍

Posted on: 16 Jul 2015


നെടുമ്പാശ്ശേരി: കൊച്ചി വിമാനത്താവളം കേന്ദ്രീകരിച്ചുള്ള സ്വര്‍ണക്കടത്ത്് കേസില്‍ വിമാന ജീവനക്കാരന്‍ അറസ്റ്റില്‍. കോഴിക്കോട് മുക്കം സ്വദേശി ഷിനു രാജ്്് (27) ആണ് അറസ്റ്റിലായത്. ഇയാളുടെ നേതൃത്വത്തില്‍ 14 കിലോ സ്വര്‍ണം കടത്തിയിട്ടുള്ളതായി അന്വേഷണ സംഘം കണ്ടെത്തി.
കൊച്ചിയില്‍ നിന്ന് സര്‍വീസ് നടത്തുന്ന ഒരു സ്വകാര്യ വിമാനക്കമ്പനിയില്‍ കസ്റ്റമര്‍ സെക്യൂരിറ്റി എക്‌സിക്യൂട്ടീവ് ആയി ജോലി നോക്കുകയായിരുന്നു ഇയാള്‍. 2014-ലാണ് മലപ്പുറം സംഘത്തിനു വേണ്ടി ഇയാള്‍ സ്വര്‍ണം കടത്തിയത്. സ്വര്‍ണം കടത്തുമ്പോള്‍ ഇയാള്‍ മറ്റൊരു വിമാനക്കമ്പനിയിലാണ് ജോലി നോക്കിയിരുന്നത്. ദുബായില്‍ നിന്ന് സ്വര്‍ണവുമായി എത്തുന്ന യാത്രക്കാരന്‍ വിമാനത്തിന്റെ സീറ്റിനടിയിലോ ടോയ്‌ലെറ്റിലോ ഒളിപ്പിച്ച്്് വെയ്ക്കും. ഈ സ്വര്‍ണം എടുത്ത് കള്ളക്കടത്ത് സംഘത്തിന് എത്തിച്ചു നല്‍കിയിരുന്നത് ഷിനുരാജാണ്. ഷിനുരാജിന്റെ സഹ പ്രവര്‍ത്തകനായിരുന്ന റിംഷാദ് നേരത്തെ പിടിയിലായിരുന്നു. ഷിനുരാജ്്് ഒറ്റയ്ക്ക്്് 5 കിലോയും റിംഷാദുമായി ചേര്‍ന്ന്്് 9 കിലോയും സ്വര്‍ണം കടത്തിയിട്ടുണ്ടെന്ന്്്് അന്വേഷണ സംഘം പറഞ്ഞു. ബുധനാഴ്ച കൊച്ചിയിലെ സാമ്പത്തിക കുറ്റവിചാരണ കോടതിയില്‍ ഹാജരാക്കിയ ഇയാളെ 20 വരെ റിമാന്‍ഡ് ചെയ്തു.

 

 




MathrubhumiMatrimonial