1.4 കിലോ കഞ്ചാവുമായി പിടിയില്‍
Posted on: 13 Jul 2015
കുമളി: ആലപ്പുഴജില്ലയില്‍ വില്പനക്കാര്‍ക്ക് കഞ്ചാവ് എത്തിച്ചുകൊടുക്കുന്ന റാക്കറ്റിലെ മുഖ്യകണ്ണി ആലപ്പുഴ മഞ്ചേരി സ്‌നേഹതീരംവീട്ടില്‍ കൊച്ച് രാജേഷ് എന്ന് വിളിക്കുന്ന രാജേഷ് (31) 1.4കിലോ കഞ്ചാവുമായി അറസ്റ്റിലായി. തമിഴ്‌നാട്ടില്‍നിന്ന് കുമളിവഴി വരവെയാണ് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. ഇയാള്‍ക്കെതിരെ ആലപ്പുഴ ജില്ലയില്‍ കഞ്ചാവ് - മയക്കുമരുന്ന് കേസുകള്‍ നിലവിലുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
കമ്പത്തുനിന്ന് 15000 രൂപയ്ക്് വാങ്ങിയ കഞ്ചാവ് ആലപ്പുഴയിലെ വില്പനക്കാര്‍ക്ക് കൊടുക്കാന്‍ കൊണ്ടുപോവുകയായിരുന്നുവെന്ന് സമ്മതിച്ചു. കൂട്ടുപ്രതികള്‍ക്കുവേണ്ടിയുള്ള അന്വേഷണം ഊര്‍ജ്ജിതപ്പെടുത്തിയതായി വണ്ടിപ്പെരിയാര്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ അറിയിച്ചു.
റെയ്ഡില്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരായ സി.കെ.സുനില്‍രാജ്, സുധീപ്കുമാര്‍, പ്രിവന്റീവ് ഓഫീസര്‍ പി.സി.സേവ്യര്‍, അരുണ്‍കുമാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ രാജ്കുമാര്‍ ബി, സതീഷ്‌കുമാര്‍, കൃഷ്ണകുമാര്‍, അനീഷ് ടി.എ., ഷനോജ് രവി വി, റോയിച്ചന്‍ കെ.പി., പി.ജി.രാധാകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.പ്രതിയെ പീരുമേട് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.