Crime News

സോളാര്‍ കേസ്: സരിതയുടെ ശിക്ഷയ്ക്ക് സോപാധിക സ്റ്റേ

Posted on: 17 Jul 2015


പത്തനംതിട്ട: സോളാര്‍കേസില്‍ സരിത എസ്. നായരുടെ ശിക്ഷാവിധി പത്തനംതിട്ട ജില്ലാ കോടതി ഉപാധികളോടെ സ്റ്റേചെയ്തു. ആറന്മുള സ്വദേശിയും വിദേശമലയാളിയുമായ ബാബുരാജിനെ പറ്റിച്ച് 1.19 കോടിരൂപ തട്ടിച്ച കേസില്‍ സരിത എസ്. നായരെയും ബിജു രാധാകൃഷ്ണനെയും ആറുവര്‍ഷം കഠിനതടവിന് ശിക്ഷിച്ചിരുന്നു. പത്തനംതിട്ട ജെ.എഫ്.എം.-1 കോടതിയാണ് കഴിഞ്ഞമാസം ശിക്ഷ വിധിച്ചത്.

വിവിധ വകുപ്പുകളിലായിരുന്നു ആറുവര്‍ഷം കഠിനതടവ്. ഇതില്‍ ഒരു വകുപ്പില്‍പ്പോലും മൂന്നുവര്‍ഷം കവിയാത്തതിനാല്‍ സരിതയ്ക്ക് അന്നുതന്നെ ജാമ്യം ലഭിച്ചിരുന്നു.

അഡ്വ.പ്രിന്‍സ് പി. തോമസ് മുഖാന്തരമാണ് സരിത ജില്ലാ കോടതിയെ സമീപിച്ചത്. 45 ലക്ഷം രൂപ രണ്ടാഴ്ചയ്ക്കുള്ളില്‍ കെട്ടിവയ്ക്കാന്‍ നിര്‍ദേശിച്ച് സ്റ്റേ അനുവദിച്ചു. തുക അടച്ചില്ലെങ്കില്‍ തുല്യമായ തുക ബാങ്ക് ഗാരന്റി നല്‍കണം.

 

 




MathrubhumiMatrimonial