goodnews head
ധൂര്‍ത്തിനെതിരെ ഒരു ലളിത വിവാഹം; വിവാഹദിവസം സ്ത്രീധനത്തിനെതിരെ പഠനക്ലാസ്‌

കാഞ്ഞങ്ങാട്: കണ്ണഞ്ചിപ്പിക്കുന്ന മണിയറയില്ല, സ്ത്രീധനമായി കാറോ സ്വര്‍ണ്ണമോ ഇല്ല..കല്യാണവീട്ടില്‍ തലേദിവസത്തെ പാട്ടും കൂത്തുമില്ല. വിരലിലെണ്ണാവുന്ന സുഹൃത്തുക്കളെ മാത്രം വിളിച്ച് ചായ സല്‍ക്കാരം..പിന്നെ സ്ത്രീധനമെന്ന മഹാ വിപത്തിനെതിരെ പഠന ക്ലാസും. വിവാഹ ധൂര്‍ത്തിനെതിരെ...



കണ്ണീരിലും കരവിരുതിന്റെ തിളക്കം

കടുകുമണിയുടെ പകുതിയില്‍ താഴെ വലിപ്പമുള്ള ചിരട്ടമോതിരം, ഒരു സെന്റിമീറ്ററില്‍ താഴെ വ്യാസമുള്ള ചൂരല്‍ക്കൊട്ട തുടങ്ങി കരവിരുതിന്റെ നിരവധി മാതൃകകളുമായി ജെയിംസ് ഗിന്നസ് ബുക്കിലേക്ക് കണ്ണു നടുന്നു. കീരംപാറ പാലമറ്റത്ത് പുറമ്പോക്ക് ഭൂമിയിലെ കൂരയിലാണ് ഈ കലാകാരന്റെ താമസം....



കുഞ്ഞമ്മയുടെ അധ്വാനത്തിനു മുന്നില്‍ പ്രായം തോല്‍ക്കുന്നു

തോപ്പുംപടി: ഇതു കളത്തില്‍ കുഞ്ഞമ്മ. ജീവിതത്തിന്റെ സിംഹഭാഗവും കായലില്‍ കഴുത്തറ്റം വെള്ളത്തില്‍ ഇറങ്ങി, ചെളിയില്‍ ഉറച്ചുനിന്ന് അധ്വാനിക്കുകയായിരുന്നു അവര്‍. ഈ 70-ാം വയസ്സിലും അധ്വാനത്തില്‍ അവര്‍ ആനന്ദം കണ്ടെത്തുന്നു. കുമ്പളങ്ങി പഞ്ചായത്തില്‍ നാലാം വാര്‍ഡില്‍ താമസിക്കുന്ന...



കാഴ്ചയുടെ ലോകം അന്യമായവര്‍ക്ക് വെളിച്ചവുമായി സനല്‍കുമാര്‍

കാഴ്ചയുടെ ലോകം അന്യമെങ്കിലും സ്വപ്രവൃത്തികളിലൂടെ വിദ്യാര്‍ഥികള്‍ക്കും സമൂഹത്തിനും വെളിച്ചം പകരുകയാണ് ചാലിയം ഫിഷറീസ് എല്‍.പി. സ്‌കൂള്‍ അധ്യാപകന്‍ സി. സനല്‍കുമാര്‍. കമ്പ്യൂട്ടര്‍ ഉപയോഗിച്ച് വിദ്യാര്‍ഥികളെ കഥകളും കവിതകളും ഇദ്ദേഹം പഠിപ്പിക്കുന്നു. ഇന്റര്‍നെറ്റിലൂടെ...



ആശങ്കകള്‍ക്കിടയിലും സ്നേഹത്തിന്റെ തൂവല്‍ സ്‌പര്‍ശവുമായി...

മാനന്തവാടി: ചികിത്സിക്കാന്‍ പണമില്ലാതെ പ്രയാസപ്പെടുമ്പോഴും ആശങ്കകള്‍ ഒട്ടും അറിയിക്കാതെ പ്രതിശ്രുതവധു ലിനറ്റ് മേരിക്ക് സ്നേഹത്തിന്റെ തൂവല്‍ സ്​പര്‍ശമേകുകയാണ് ജോണ്‍സണ്‍. പതിനൊന്നുപേരുടെ ജീവന്‍ കവര്‍ന്നെടുത്ത പനമരം ബസ്സപകടത്തിലാണ് ലിനറ്റ് മേരിക്ക് സാധാരണ ജീവിതം...



ശിവക്ഷേത്രത്തിലേക്കുള്ള വഴി ഇനി കുഞ്ഞാപ്പു ഹാജി റോഡ്‌

സ്ഥലം നല്‍കിയത് അബ്ദുറഹിമാന്‍ ഹാജി അരീക്കോട് (മലപ്പുറം): വിളയില്‍ പരുത്തിക്കോട്ടുമണ്ണയിലെ ശിവക്ഷേത്രത്തിലേക്കുള്ള വഴി ഇനി കുഞ്ഞാപ്പു ഹാജി റോഡ് എന്നറിയപ്പെടും. സ്ഥലത്തര്‍ക്കത്തില്‍ മുടങ്ങിക്കിടന്നിരുന്ന റോഡ് നിര്‍മിക്കാന്‍ അയല്‍വാസിയായ അബ്ദുറഹിമാന്‍ ഹാജി എന്ന...



രാസവളവും കീടനാശിനിയുമില്ല; പച്ചക്കറി കൃഷി ഇവര്‍ക്ക് ലാഭകരം

ഫറോക്ക്: കൃഷിയിടവും രാസവളവും കീടനാശിനിയും ഇല്ലെങ്കിലും പച്ചക്കറി കൃഷി ലാഭകരമാണെന്ന് തെളിയിക്കുകയാണ് ചെറുവണ്ണൂര്‍- നല്ലളം പഞ്ചായത്തിലെ ഒരു കൂട്ടം വീട്ടമ്മമാര്‍. വീട്ടുമുറ്റത്തും ടെറസിലും വിത്ത് പാകിയാണ് ഈ വീട്ടമ്മമാര്‍ നൂറുമേനി വിളവെടുത്തത്. ജനകീയാസൂത്രണത്തിലുള്‍പ്പെടുത്തി...



ഭാഗ്യം തിരിച്ചുനല്‍കി വീണ്ടുമൊരു ലോട്ടറി ഏജന്റ്‌

സുരേഷിന്റെ സത്യസന്ധതയ്ക്ക് ഒരു പിന്‍ഗാമി കൊച്ചി: ഒരു കോടിയുടെ ഭാഗ്യം യഥാര്‍ഥ ഉടമയ്ക്ക് തിരിച്ചു നല്‍കി മാതൃക കാട്ടിയ ലോട്ടറി ഏജന്റ് സുരേഷിന്റെ സത്യസന്ധതയ്ക്ക് ഒരു പിന്‍ഗാമി. ആലുവ കടുങ്ങല്ലൂര്‍ സ്വദേശിയായ സുരേഷിനെപ്പോലെ വില കൈപ്പറ്റാതെ വില്‍പന നടത്തിയ ടിക്കറ്റിന്...



അവധിക്കാലം നെല്‍കൃഷിയിറക്കി ആദിവാസി കുട്ടികള്‍

അഞ്ചുകുന്ന്: അവധിക്കാലം നെല്‍കൃഷിയിറക്കി ആദിവാസി കുരുന്നുകള്‍ കാര്‍ഷിക പാഠങ്ങള്‍ പഠിക്കുന്നു. പനമരം ആറുമൊട്ടംകുന്ന് ആള്‍ട്ടര്‍നേറ്റീവ് വിദ്യാലയത്തിലെ 20 കുട്ടികളാണ് അവധി വയലിലെ ആഘോഷമാക്കുന്നത്. എത്ര ശാരീരിക അധ്വാനം വേണ്ടിവന്നാലും വയലില്‍ ഇറങ്ങാന്‍ കോളനിയിലെ...



പോലീസ് ഹൃദയങ്ങള്‍ കൈകോര്‍ത്തു; ഒരു ജീവനുവേണ്ടി

പമ്പ: ശബരിമലയിലെ കാനനപാതയില്‍ വ്യാഴാഴ്ച അത്യപൂര്‍വമായ ഒരു 'റിലേ' ഓട്ടം നടന്നു. കായികമത്സരത്തേക്കാള്‍ തീവ്രതയോടെ നടന്ന റിലേയില്‍ അത്‌ലറ്റുകള്‍ക്ക് പകരം പോലീസുകാരാണ് പങ്കെടുത്തത്. ബാറ്റണിനുപകരം തോളോടുതോള്‍ ചേര്‍ന്നും അതിവേഗം ഓടിയും അവര്‍ കൈമാറിയത് ജീവന്‍രക്ഷാ മരുന്ന്....



പരാശ്രയ ചിന്തയെ പരാജയപ്പെടുത്തി ശാന്തിഗിരി ആശ്രമം

അരൂര്‍: ആവശ്യമുള്ളതെല്ലാം സ്വയം ഉല്‍പ്പാദിപ്പിച്ച് ശാന്തിഗിരി ആശ്രമം സ്വാശ്രയത്വത്തിന്റെ പുതിയ സന്ദേശം പകരുന്നു. നെല്ലും തേങ്ങയും പച്ചക്കറികളുമെന്നു വേണ്ട മരുന്നിന് പോലും ആശ്രമവാസികള്‍ പുറത്തുപോകേണ്ടതില്ല. നവജ്യോതി ശ്രീ കരുണാകര ഗുരുവിന്റെ ജന്മഗൃഹമായ ചന്തിരൂര്‍...



ഷിനു ഓടുകയാണ്; ജീവിതം തിരിച്ചുപിടിക്കാന്‍ കൊതിക്കുന്നവര്‍ക്കായി

മലപ്പുറം: ഷിനു ഓടുകയാണ്; ഒന്നാംസ്ഥാനത്തിന് വേണ്ടിയല്ല, ജീവിതം തിരിച്ചുപിടിക്കാന്‍ കൊതിക്കുന്നവര്‍ക്കായി... നെയ്യാറ്റിന്‍കര കിളിയോട് പൗരാവലി അംഗമായ എസ്.എസ്. ഷിനുവാണ് നിര്‍ധനരായ രോഗികള്‍ക്ക് സഹായധനം സ്വരൂപിക്കാനായി ജീവന്‍രക്ഷാ മാരത്തോണ്‍ ഓടുന്നത്. ഡിസംബര്‍ ഏഴിന്...



നഗരത്തിരക്കിനിടെ മാരീശ്വരന്റെ കവിതകള്‍

കല്പറ്റ: പാതയോരത്തെ തുണിക്കച്ചവടത്തിനിടയില്‍ മാരീശ്വരന്‍ കുറിച്ചിടുന്ന കവിതകളില്‍ നഗരത്തിന്റെ ബഹളമില്ല. ജീവിതത്തിന്റെ കയ്പും കണ്ണീരുമില്ല. സ്വപ്നങ്ങളുടെ ആകാശക്കാഴ്ചകള്‍ മാത്രം. കല്പറ്റ നഗരത്തിലെ നടപ്പാതയില്‍ നിരത്തിവെച്ച തുണിത്തരങ്ങള്‍ക്കിടയിലിരുന്ന് പത്തൊമ്പതുകാരനായ...



ചോരവീണ മണ്ണില്‍ സ്‌നേഹവീട്‌

പകയില്ലാത്ത മനസ്സോടെ വിഷ്ണുവെത്തി കാളികാവ് : 'ശത്രുക്കളുടെ മക്കളെ'ന്ന് പുറംലോകം മുദ്രകുത്തിയവര്‍ ഒത്തുചേര്‍ന്നപ്പോള്‍ ഒരിക്കല്‍ക്കൂടി സ്‌നേഹം വിജയിച്ചു. ചോക്കാടില്‍ എസ്.ഐ പി.പി. വിജയകൃഷ്ണനെ വെടിവെച്ച് കൊന്നശേഷം സ്വയം ജീവന്‍ ഒടുക്കിയ അറങ്ങോടന്‍ മുജീബ് റഹ്മാന്റെ...



ചെറുകിട കര്‍ഷകര്‍ക്ക് മുതല്‍ക്കൂട്ടായി മോഹനന്റെ മിനി കൊയ്ത്തുയന്ത്രം

തത്തമംഗലം: തൊഴിലാളിക്ഷാമംമൂലം കൊയ്യാതെ കിടക്കുന്ന പാടശേഖരങ്ങള്‍ക്ക് അനുഗ്രഹമാവുകയാണ് പോളനിക്കളം മോഹനന്റെ മിനി കൊയ്ത്തുയന്ത്രം. ചെറുകിട കര്‍ഷകര്‍ക്ക് വലിയ മിനി കൊയ്ത്തുയന്ത്രം സേവനം ലഭ്യമാവാതെവന്ന സാഹചര്യത്തിലാണ് മോഹനന്‍ കൈകൊണ്ട് പ്രവര്‍ത്തിപ്പിക്കാവുന്ന...



നോക്കുകൂലി വേണ്ട, ചായ കുടിക്കാം

ജീവിതച്ചുമട് 'കടുപ്പ'മായപ്പോള്‍ കൂട്ടായ്മയുടെ മധുരമിട്ട് 'മീഡിയം സ്‌ട്രോങ്' ജീവിതവഴി കണ്ടെത്തുകയാണ് ഇവര്‍. ചായക്കടയില്‍ 'രാഷ്ട്രീയം പാടില്ല' എന്നാണ് വെയ്‌പ്പെങ്കിലും ഇവിടെ കാഴ്ചയില്‍തന്നെ രാഷ്ട്രീയമുണ്ട്; പക്ഷേ ചായയിലും വടയിലുമൊന്നും അത് കലരില്ല. വഞ്ചിയൂര്‍ ജങ്ഷനിലെ...






( Page 30 of 41 )



 

 




MathrubhumiMatrimonial