
ഷിനു ഓടുകയാണ്; ജീവിതം തിരിച്ചുപിടിക്കാന്‍ കൊതിക്കുന്നവര്‍ക്കായി
Posted on: 19 Jan 2012

ഡിസംബര്‍ ഏഴിന് കാട്ടാക്കടയില്‍നിന്ന് ആരംഭിച്ച ഓട്ടമാണ് ചൊവ്വാഴ്ച മലപ്പുറം കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡിനടുത്ത് എത്തിയത്. മാരത്തോണ്‍ ഓട്ടം മഞ്ചേശ്വരത്താണ് അവസാനിക്കുക. ഒരു അര്‍ബുദരോഗിയെയും രണ്ട് ഹൃദ്‌രോഗികളെയുമാണ് ഷിനു സഹായിക്കാന്‍ ഉദ്ദേശിക്കുന്നത്. സ്വന്തം ജീവിതാനുഭവങ്ങളാണ് ഷിനുവിനെ ഇത്തരത്തിലൊരു ഓട്ടത്തിന് പ്രേരിപ്പിച്ചത്.
വലിയമ്മയും ചെറിയച്ഛനും കാന്‍സറിന്റെ ദുരിതം അനുഭവിച്ചുതീര്‍ത്തത് ഷിനുവിന്റെ കണ്‍മുമ്പിലാണ്. അവരനുഭവിച്ച വേദന മറ്റുള്ളവരില്‍ കാണാന്‍ തുടങ്ങിയതോടെയാണ് ഷിനു ഓട്ടം തുടങ്ങുന്നത്. 2008 മുതല്‍ രണ്ട് മാരത്തോണ്‍ ഓട്ടത്തിലൂടെ സമാഹരിച്ച 1,40,000 രൂപ നാല് കാന്‍സര്‍ രോഗികള്‍ക്ക് നല്‍കിയിരുന്നു. ചൊവ്വാഴ്ചവരെയായി ഈ മാരത്തോണ്‍ ഓട്ടത്തിലൂടെ സമാഹരിച്ചത് 1,70,000ത്തിലധികം രൂപയാണ്.
