
അവധിക്കാലം നെല്‍കൃഷിയിറക്കി ആദിവാസി കുട്ടികള്‍
Posted on: 18 Apr 2008

എത്ര ശാരീരിക അധ്വാനം വേണ്ടിവന്നാലും വയലില്‍ ഇറങ്ങാന്‍ കോളനിയിലെ മുതിര്‍ന്നവരെ ആരെയും അനുവദിക്കുകയില്ലെന്ന വാശിയില്‍ എല്ലാറ്റിനും ഇവരൊരുമിച്ച് മുന്നില്‍ത്തന്നെയുണ്ട്. ആറുമൊട്ടംകുന്ന്, ആനപ്പാറ, ചെമ്പിളി കോളനികളിലെ അടിയ കുടുംബങ്ങളില്‍ നിന്നാണ് ഈ കുട്ടികള്‍ വരുന്നത്. സ്‌കൂളിനു സമീപമുള്ള അഞ്ച് സെന്റ് വയലിലാണ് നിലം ഒരുക്കിയത്.
പവിഴം ഞാറാണ് നട്ടത്. ജോഷി എന്ന കര്‍ഷകനാണ് ഞാറ് നല്‍കിയത്. രണ്ടുമാസം മുമ്പ് വയല്‍ കിളച്ചിട്ട് ഇവര്‍ നിലം യഥാവിധി പാകപ്പെടുത്തിയിരുന്നു. ചെമ്പിളി ഹരിദാസ് എന്ന കര്‍ഷകനാണ് കൃഷിയിറക്കാന്‍ കുട്ടികള്‍ക്ക് വയല്‍ അനുവദിച്ചത്.
സ്‌കൂള്‍ പരിസരത്തെ കാച്ചില്‍ കൃഷിയോടെയായിരുന്നു കാര്‍ഷിക പാഠത്തില്‍ ഇവരുടെ ഹരിശ്രി. ചേന, വാഴ, കപ്പ എന്നിവയും ഇവര്‍ കൃഷിയിറക്കി. ഇതെല്ലാം തങ്ങള്‍ക്കുള്ള ഭക്ഷ്യവിഭവങ്ങളായി ഉപയോഗപ്പെടുത്താനാണ് കുട്ടികള്‍ ഉദ്ദേശിക്കുന്നത്. കാച്ചില്‍ വിളെവെടുത്തത് ഉപയോഗിച്ചായിരുന്നു നെല്‍കൃഷി ഇറക്കുന്ന സമയത്തെ ഉച്ചഭക്ഷണം തയ്യാറാക്കിയത്.
സുനില്‍കുമാറും രമ്യയുമാണ് ഈ കൊച്ചു കര്‍ഷകരുടെ നേതാക്കള്‍. അധ്യാപിക ഗിരിജ ഗോപിദാസ്, പി.ടി.എ.പ്രസിഡന്റ് ജയപ്രകാശ് എന്നിവര്‍ കുട്ടികള്‍ക്കൊപ്പം കൃഷിപാഠപഠനത്തില്‍ സജീവമായിട്ടുണ്ട്. 2002 ല്‍ ആണ് ഈ ആള്‍ട്ടര്‍നേറ്റീവ് വിദ്യാലയം തുടങ്ങിയത്.
