NagaraPazhama
nagarapazhama
മെഗസ്തനിസ്- പാടലീപുത്രത്തില്‍ അദ്ഭുതസ്തബ്ധനായി ഒരു യവനന്‍

'വലിയ ആനകള്‍ ധാരാളമായുണ്ട് ഇന്ത്യയില്‍. ഏറ്റവും പ്രായംകൂടിയ വൃദ്ധന്റെയത്ര പ്രായമുണ്ട് മിക്ക ആനകള്‍ക്കും. ഏറ്റവും പ്രായം ചെന്നത് ഇരുനൂറു വര്‍ഷംവരെയൊക്കെ ജീവിച്ചിരിക്കാം. രാജാവിന്റെ പ്രത്യേക സ്വത്തായാണ് ഈ ആനകളെ കണക്കാക്കുന്നത്. അവയെ പരിപാലിക്കാന്‍ ആളുകളെയും നിയമിക്കുന്നു.'...



ദിവാന്‍ഭരണം അവസാനിപ്പിച്ച പ്രഥമ തിരഞ്ഞെടുപ്പ്‌

പതിനാറാം ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണത്തില്‍ മുങ്ങിനില്‍ക്കുകയാണ് ഇന്ത്യാ മഹാരാജ്യം. ന്യൂഡല്‍ഹിയാണ് പാര്‍ലമെന്റിന്റെ ആസ്ഥാനമെങ്കിലും അനന്തപുരി ജനാധിപത്യഭരണത്തിന്റെ ആദ്യസാക്ഷിയാണ്. കാരണം ഈ നഗരത്തിലാണ് ജനാധിപത്യത്തിന്റെ കിളിവാതിലായ നിയമനിര്‍മാണസഭ 1888-ല്‍...



ഗാന്ധിജിയുടെ മാര്‍ഗദര്‍ശിയായ ജി.പിയുടെ ചിത്രം ഇനിയെങ്കിലും വി.ജെ.ടി. ഹാളില്‍ പ്രത്യക്ഷപ്പെടുമോ?

പൂജപ്പുരയില്‍ നിന്നും തിരുമലയിലേക്ക് പോകുമ്പോള്‍ ഓടിട്ട മനോഹരമായ ഒരു പഴയ കെട്ടിടം കാണാം. ഇന്നത് സൈനിക റിക്രൂട്ട്‌മെന്റ് ഓഫീസാണ്. ആ കെട്ടിടത്തിന്റെ പേര് 'ഗ്ലാഡ്സ്റ്റണ്‍ ഹൗസ്' എന്നായിരുന്നു. ബ്രിട്ടനിലെ പ്രധാനമന്ത്രിയും ലിബറല്‍ പാര്‍ട്ടി നേതാവുമായ ഗ്ലാഡ്സ്റ്റന്റെ...



പൂജപ്പുര ജയിലിലെ തൂക്കുമരം ചരിത്രസ്മാരകമാകുമോ?

സുപ്രീംകോടതിയുടെ പുതിയ വിധി തൂക്കുമരം പ്രതീക്ഷിച്ച് ജയിലുകളില്‍ കിടക്കുന്ന പല പ്രതികള്‍ക്കും ശാപമോക്ഷമായി. ഇതില്‍ പ്രധാനം മുന്‍പ്രധാനമന്ത്രി രാജീവ്ഗാന്ധിയെ വധിച്ചതിന്റെ പേരില്‍ ശിക്ഷിക്കപ്പെട്ട പ്രതികളാണ്. ദയാഹര്‍ജിയില്‍ ഉണ്ടായ കാലതാമസത്തിനെതിരെയാണ് സുപ്രീംകോടതി...



കോഴിക്കോട്- പാലക്കാട് റോഡ് @ 1854

ഈയിടെ പാലക്കാട്ടേക്കൊരു യാത്ര തരപ്പെട്ടു, ഒരു വിവാഹസംബന്ധമായി. ദൂരെയാത്രകളില്‍ ടാക്‌സിയാണ് നല്ലതെന്ന് അനുഭവത്തില്‍നിന്ന് മനസ്സിലാക്കിയിരുന്നു. അതിരാവിലെത്തന്നെ ടാക്‌സിയെത്തി. പ്രായാധിക്യവും അനുഭവസമ്പത്തും കൈമുതലായുള്ള ഒരു ഡ്രൈവര്‍. സമയത്തിനുതന്നെ എത്താനാകുമോ...



കണ്ണൂര്‍ ജയിലും ഭക്ഷണക്രമങ്ങളും

രാജപ്പേട്ടന്‍ ഗ്രാമത്തില്‍ അറിയപ്പെട്ടിരുന്നത് കള്ളന്‍ രാജപ്പന്‍ എന്നായിരുന്നു. പക്ഷേ, ഞങ്ങള്‍ കുട്ടികള്‍ക്ക് രാജപ്പേട്ടനെന്ന കള്ളന്‍ പ്രിയപ്പെട്ടവനായിരുന്നു. ഞങ്ങളോടായിരുന്നു മൂപ്പര്‍ക്ക് ചങ്ങാത്തം. പഴയ സിനിമാഗാനങ്ങളൊക്കെ അഭിനയിച്ചുകൊണ്ടുതന്നെ രാജപ്പേട്ടന്‍...



തമ്പുരാട്ടിമാര്‍ക്ക് 'കൂട്ടിരിപ്പ്' അവസാനിപ്പിച്ച ആദ്യ വിവാഹം

നഗരപ്പഴമ ഇന്ന് വിവാഹച്ചടങ്ങുകള്‍ എത്ര ലളിതമാണ്. വന്‍ പന്തലുകള്‍ കെട്ടലിന്റെയും ആഴ്ചകളോളം നിലനില്‍ക്കുന്ന സല്‍ക്കാരങ്ങളുടെയും ആനപ്പുറത്ത് വരന്റെ പട്ടണ പ്രദക്ഷണത്തിന്റെയും ദിവസങ്ങളോളം നടക്കുന്ന നാദസ്വരക്കച്ചേരികളുടെയും കാലം കഴിഞ്ഞു. ഒരു കാലത്ത് വിവാഹങ്ങളോടനുബന്ധിച്ച്...



എണ്‍പത്തിരണ്ടു വര്‍ഷംമുമ്പ് സ്വന്തം വിമാനത്തില്‍ വന്ന വ്യക്തി ആര്?

ആര്‍ക്കും അറിയില്ല അത് ആരാണെന്ന്. തിരുവിതാംകൂര്‍ സര്‍ക്കാര്‍ വിമാനസര്‍വീസ് ആരംഭിക്കുന്നതിന് വര്‍ഷങ്ങള്‍ക്കുമുമ്പ് ഒരു തിരുവനന്തപുരം സ്വദേശിക്ക് സ്വന്തമായി വിമാനം ഉണ്ടായിരുന്നുവെന്നും അതില്‍ അദ്ദേഹം ബ്രിട്ടനില്‍നിന്ന് നാട്ടിലേക്ക് വരാന്‍ പോകുന്നുവെന്നുമായിരുന്നു...



സി.പിയുടെ പ്രതിമ നിയമസഭാ കവാടത്തില്‍നിന്ന് മാറ്റാന്‍ ബഹളം

നഗരപ്പഴമ 1948 കാലം. തിരുവിതാംകൂര്‍ മുന്‍ ദിവാന്‍ സര്‍.സി.പിയുടെ പ്രതിമ നിയമസഭാ കവാടത്തില്‍ നിന്ന് മാറ്റണമെന്ന് ഭരണവിഭാഗം. എന്നാല്‍ മഹാരാജാവാണ് ഇപ്പോഴും ഭരണത്തലവനെന്നുംഅദ്ദേഹത്തെ പിണയ്ക്കുന്ന നടപടി പാടില്ലെന്നും ഭരണകക്ഷിയില്‍പ്പെട്ട കുറെപ്പേര്‍. പ്രായപൂര്‍ത്തി...



പേട്ടയും ചാക്കയും അനന്തപുരിയുടെ ആദ്യകവാടങ്ങള്‍

നഗരപ്പഴമ ഈ മഹാനഗരത്തിന്റെ ഓരോ മുക്കിലും മൂലയിലും ചരിത്രം ഉറങ്ങുന്നു. പക്ഷേ കാലപ്രവാഹത്തില്‍ പലപ്പോഴും പല പ്രദേശങ്ങളുടെ പഴമയും ചരിത്രവും പൈതൃകവും എല്ലാം ഇരുള്‍മൂടിപ്പോകുന്നു. അത്തരത്തിലുള്ള രണ്ട് പ്രദേശങ്ങളാണ് നഗരത്തിന്റെ പടിഞ്ഞാറു ഭാഗത്തുള്ള പേട്ടയും ചാക്കയും....



വാഗണ്‍ ട്രാജഡി

മലബാര്‍ കലാപത്തോടനുബന്ധിച്ച് ബ്രിട്ടീഷ് ഭരണകൂടം നടത്തിയ ഏറ്റവും ക്രൂരമായ നരനായാട്ട് നടന്നത് 1921 നവംബര്‍ 20-ാം തീയതിയാണ്. കലാപത്തില്‍ പങ്കെടുത്തവരെയും പങ്കെടുക്കാത്തവരെയും രാജ്യദ്രോഹികളായി മുദ്രകുത്തി കൊടിയ പീഡനങ്ങള്‍ക്കു വിധേയമാക്കിയിരുന്നു. വിചാരണയോ വിധിയോ ഇല്ലാതെ...



ഉള്ളവനും ഇല്ലാത്തവനും

ഒഃരല്പം സന്തോഷത്തിലാണ് ഞാന്‍. അങ്ങ് വടക്ക് ഇന്ദ്രപ്രസ്ഥത്തില്‍ അരാഷ്ട്രീയവാദികളെന്ന് മുദ്രകുത്തപ്പെട്ട എ.എ.പി.ക്കാര്‍ 70-ല്‍ 29 സീറ്റ്‌നേടിയിരിക്കുന്നു. തിരഞ്ഞെടുപ്പില്‍ ഒരൊറ്റ സീറ്റു പോലും ഇക്കൂട്ടര്‍ക്ക് കിട്ടില്ലെന്നായിരുന്നു മുഖ്യാധാരാ രാഷ്ട്രീയപ്പാര്‍ട്ടികളുടെ...



ചേരാനല്ലൂര്‍ സ്വരൂപം

''കുഞ്ചുക്കര്‍ത്താവിന്റെ അത്ഭുത കര്‍മങ്ങളെക്കുറിച്ച് പരദേശത്ത് കേള്‍ക്കുകയാല്‍ അവിടെനിന്ന് കെങ്കേമനായ ഒരിന്ദ്രജാലക്കാരന്‍ ഇദ്ദേഹത്തെ പരീക്ഷിക്കാനായി ഇങ്ങോട്ട് പുറപ്പെട്ടു. അയാള്‍ എറണാകുളത്തെത്തി, അടുത്ത ദിവസം കായലില്‍ വച്ച് ഒരു കളി നടത്താന്‍ നിശ്ചയിച്ചിരുന്നതായി...



കാപ്പിരിക്കൊച്ചി

കൊച്ചിയുടെ പഞ്ചാരമണ്ണിലുമുണ്ട് അവന്റെ ചോരക്കറ.... ഇവിടുത്തെ ഓളപ്പരപ്പില്‍ അവന്റെ കരച്ചിലിന്റെ പ്രതിധ്വനിയുണ്ട്.... അടിമക്കച്ചവടത്തിനായി പോര്‍ച്ചുഗീസുകാര്‍ കൊണ്ടു വന്നതാണവനെ. കൊച്ചിക്കും പറയാനുണ്ട് നിര്‍വികാരതയുടെ കറുത്ത രൂപമായ കാപ്പിരികളെക്കുറിച്ച്........



മുറജപം തുടങ്ങിയത് എന്നു മുതല്‍?

നഗരപ്പഴമ നൂറ്റാണ്ടുകള്‍ക്കുമുമ്പ് തെക്കേ ഇന്ത്യയിലെ ആയിരക്കണക്കിന് ആളുകളെ ആകര്‍ഷിച്ചിരുന്നതും തിരുവിതാംകൂര്‍ രാജഭരണത്തിന്റെ ഏറ്റവും വലിയ ചടങ്ങുമായ മുറജപം ഒരിക്കല്‍ കൂടി അനന്തപുരിയിലെ ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തില്‍ ആരംഭിച്ചു. ഇതിനോടനുബന്ധിച്ച് വേദമന്ത്രങ്ങളുടെ...



സിമന്റ് വന്ന വഴി

ആലപ്പുഴ ജില്ലയില്‍ കരിങ്കല്‍ ക്വാറികളോ ചെങ്കല്‍ ക്വാറികളോ ഇല്ല. കായലും കടലും ഞങ്ങള്‍ക്ക് സമ്മാനിച്ചത് ചൊരിമണല്‍ മാത്രം. ഞങ്ങളുടെ ഗ്രാമങ്ങളില്‍ അതുകൊണ്ടുതന്നെ ആരും സിമന്റ് പടവ് നടത്തിയിരുന്നില്ല. പാവങ്ങള്‍ ഓലകൊണ്ടും സമ്പന്നര്‍ തടികൊണ്ടുമാണ് ചുമരുകള്‍ കെട്ടിപ്പൊക്കിയിരുന്നത്....






( Page 5 of 10 )






MathrubhumiMatrimonial